Thu. Jan 23rd, 2025
ബംഗളൂരു:

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ശരീരത്തില്‍ കയറിപ്പിടിച്ചയാളുടെ കരണത്തടിച്ച് കോണ്‍ഗ്രസ് നേതാവും, നടിയുമായ ഖുശ്ബു. ഇന്ദിരനഗറിലെ കോണ്‍ഗ്രസ്‌ ജെ.ഡി.എസ് സഖ്യസ്ഥാനാര്‍ത്ഥിക്കു വേണ്ടി പ്രചാരണം നടത്തുന്നതിനിടെയായിരുന്നു സംഭവം. ഖുഷ്ബു ആക്രമിയുടെ മുഖത്തടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ശാന്തിനഗര്‍ എം.എല്‍.എയായ എന്‍.എ ഹാരിസ്, ബെംഗളൂരു സെന്‍ട്രലിലെ സ്ഥാനാര്‍ത്ഥി റിസ്‌വാന്‍ അര്‍ഷദ് എന്നിവര്‍ക്കൊപ്പം പ്രചാരണ വേദിയില്‍ നിന്ന് മടങ്ങാനായി കാറിലേക്ക് കയറാന്‍ എത്തിയപ്പോഴാണ് ഖുശ്ബുവിനെതിരെ ആക്രമണമുണ്ടായത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം പിന്നിലൂടെ വന്നയാള്‍ രണ്ട് തവണ തന്റെ ശരീരത്തില്‍ സ്പര്‍ശിച്ചെന്ന് ഖുശ്ബു പറഞ്ഞു. ആദ്യം ശരീരത്തില്‍ പിടിച്ചുവെങ്കിലും താരം പ്രതികരിച്ചില്ല. വീണ്ടും ഇയാള്‍ സംഭവം ആവര്‍ത്തിച്ചതോടെയാണ് അക്രമിയുടെ മുഖത്തടിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *