Wed. Jan 22nd, 2025
ന്യൂഡൽഹി:

2019 ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം അവസാനിച്ചപ്പോൾ ഭേദപ്പെട്ട പോളിംഗ് ശതമാനം. രാജ്യത്തെ 18 സംസ്ഥാനങ്ങളിലും, രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 91 ലോക്സഭാ മണ്ഡലങ്ങളിലാണ് ആദ്യഘട്ട തിരഞ്ഞെടുപ്പ് പൂർത്തിയായത്.

ആന്ധ്രപ്രദേശ്, അരുണാചൽ പ്രദേശ്, മേഘാലയ, മിസോറം, നാഗാലാന്റ്, സിക്കിം, തെലങ്കാന, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ മുഴുവൻ ലോക്സഭ മണ്ഡലങ്ങളിലും ആദ്യഘട്ടത്തിൽ തന്നെ തിരഞ്ഞെടുപ്പ് നടന്നു.

ആന്ധ്രാപ്രദേശ് (66%), തെലങ്കാന (60.6%), ഉത്തർ പ്രദേശ് (59.8%), മഹാരാഷ്ട്ര (56%), അസം (68%), ഉത്തരാഖണ്ഡ് (58%), ബിഹാർ (50.3%), ഒഡിഷ (66%), അരുണാചൽ പ്രദേശ് (58.3%), പശ്ചിമ ബംഗാൾ (80.9%), ജമ്മുകശ്മീർ (54.5%), മേഘാലയ (62%), ഛത്തീസ് ഗഡ്‌ (52.6%), മണിപ്പൂർ (78.2%), മിസോറം (58%), നാഗാലാൻഡ് (78.7%), സിക്കിം (65.9%), ത്രിപുര (80.4%), ആന്റമാൻ നിക്കോബാർ (61%), ലക്ഷദ്വീപ് (65.9%) എന്നിങ്ങനെയാണ് അഞ്ചു മണി വരെ പോളിംഗ് ശതമാനം.

തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പല സംസ്ഥാനങ്ങളിൽ നിന്നും അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ബംഗാളിലെ കുച്ച് ബിഹാറിലെ ബറോഷോൾമാരി മേഖലയിലെ പോളിങ് സ്റ്റേഷനിൽനിന്ന് അജ്ഞാതർ തിര​ഞ്ഞെടുപ്പ് യന്ത്രം കൊള്ളയടിച്ചു. തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണ് സംഭവത്തിനു പിന്നിലെന്നു ബി.ജെ.പി ആരോപിച്ചു. ആന്ധ്രയിലെ അനന്ത്പുരില്‍ സംഘര്‍ഷത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ടി.ഡി.പിയും, വൈ.എസ്.ആർ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. അനന്ത്പുരില്‍ കൊല്ലപ്പെട്ടത് ടി.ഡി.പി, വൈ.എസ്.ആർ കോണ്‍ഗ്രസ് നേതാക്കളാണ്. സിദ്ധഭാസ്കര്‍ റെഡ്ഡി (ടി.ഡി.പി), പുല്ല റെഡ്ഢി (വൈ.എസ്.ആർ) എന്നിവരാണു കൊല്ലപ്പെട്ടത്.

ഗുണ്ടൂരിൽ ടി.ഡി.പി പോളിങ് ബൂത്ത് തകർത്തു. വൈ.എസ്.ആർ കോൺഗ്രസ് നേതാവിന് കുത്തേറ്റു. അനന്ത്പുരിലെ ജനസേന സ്ഥാനാർത്ഥി വോട്ടിങ് യന്ത്രം തകർത്തു. ഷാംലിയിൽ തിരിച്ചറിയൽ കാർഡില്ലാതെ വോട്ട് ചെയ്യാൻ ചിലർ ശ്രമിച്ചതിനെത്തുടർന്ന് സുരക്ഷാ സേനയ്ക്ക് വെടിയുതിർക്കേണ്ടി വന്നു. ഒ​ഡീ​ഷ​യി​ലെ മ​ൽ​ക്ക​ൻ​ഗി​രി​യി​ൽ 15 പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ൽ മാ​വോ​യി​സ്റ്റ് ഭീ​ഷ​ണി​യെ തു​ട​ർന്ന് ഒ​രു വോ​ട്ട​ർ പോ​ലും വോട്ടു ചെയ്യാൻ എ​ത്തി​യി​ല്ല.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ര​ണ്ടാം​ഘ​ട്ട വോ​ട്ടെ​ടു​പ്പ് ഏ​പ്രി​ല്‍ 18-നാ​ണ് ന​ട​ക്കു​ന്ന​ത്. 13 സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 97 മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് വോ​ട്ടെ​ടു​പ്പ്.

നിതിൻ ഗഡ്കരി- നാഗ്‌പൂർ (മഹാരാഷ്ട്ര), രേണുകാ ചൗധരി-ഖമ്മം (തെലങ്കാന), ഡി. പുരന്ദേശ്വരി-വിശാഖപട്ടണം (ആന്ധ്രാപ്രദേശ്), അസസുദീൻ ഒവൈസി- ഹൈദരാബാദ് (തെലങ്കാന), വി.കെ. സിങ് – ഗാസിയാബാദ് (യു.പി), അജിത് സിങ് – മുസഫറാബാദ് (യു.പി.), ഹരീഷ് റാവത്ത്-നെനിറ്റാൾ (ഉത്തരാഖണ്ഡ്) എന്നിവരാണ് ആദ്യ ഘട്ടത്തിൽ ജനവിധി തേടിയവരിൽ പ്രമുഖ നേതാക്കൾ.

Leave a Reply

Your email address will not be published. Required fields are marked *