Fri. Nov 22nd, 2024
മും​ബൈ:

മ​ഹാ​രാ​ഷ്ട്ര​യി​ലെ ലാ​ത്തൂ​രി​ല്‍ തി​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​നി​ടെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പു​ല്‍​വാ​മ​യി​ല്‍ കൊ​ല്ല​പ്പെ​ട്ട സൈ​നി​ക​രു​ടെ പേ​രി​ലും ബാ​ലാ​കോ​ട്ടി​ല്‍ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യ സൈ​നി​ക​രു​ടെ പേ​രി​ലും വോ​ട്ട​ഭ്യ​ര്‍​ത്ഥിച്ചത് പ്ര​ഥ​മ​ദൃ​ഷ്ട്യാ പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ന്റെ ലം​ഘ​ന​മാ​ണെ​ന്ന് തി​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍. ഉസ്മാനാബാദ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ മ​ഹാ​രാ​ഷ്ട്ര മു​ഖ്യ തി​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍​ക്കു ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ലാ​ണ് ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി​യി​രി​ക്കു​ന്ന​ത്. ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റു​ടെ റി​പ്പോ​ര്‍​ട്ടും മോ​ദി​യു​ടെ പ്ര​സം​ഗ​ത്തിന്റെ വി​ശ​ദാം​ശ​ങ്ങ​ളും കേ​ന്ദ്ര തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് കൈ​മാ​റും. സം​ഭ​വ​ത്തി​ല്‍ എ​ന്തു ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന കാ​ര്യം തിര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നാ​ണ് തീ​രു​മാ​നി​ക്കു​ക.

ജി​ല്ലാ തിര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റു​ടെ റി​പ്പോ​ര്‍​ട്ടി​ലെ ക​ണ്ടെ​ത്ത​ലു​ക​ളോ​ട് കേ​ന്ദ്ര തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ യോ​ജി​ക്കു​ക​യാ​ണെ​ങ്കി​ല്‍ പ്ര​ധാ​ന​മ​ന്ത്രി​യോ​ട് വി​ശ​ദീ​ക​ര​ണം ചോ​ദി​ക്കും. ഇ​ക്കാ​ര്യ​ത്തി​ല്‍ ഈ ​ആ​ഴ്ച ത​ന്നെ തു​ട​ര്‍ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. സി.പി.ഐ എം പോളിറ്റ് ബ്യൂറോ അംഗം നീലോത്പല്‍ ബസു ആണ് തിരഞ്ഞെടുപ്പ് കമ്മീഷന് ഇതുസംബന്ധിച്ച്‌ പരാതി നല്‍കിയത്.

‘നിങ്ങള്‍ക്ക് ഇപ്പോള്‍ 18 വയസ്സ് പിന്നിട്ടിരിക്കുകയാണ്. നിങ്ങള്‍ നിങ്ങളുടെ വോട്ട് രാജ്യത്തിനുവേണ്ടി നല്‍കണം. രാജ്യത്തെ ശക്തമാക്കുന്നതിന്, ശക്തമായ ഒരു സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിന് നിങ്ങളുടെ വോട്ട് രേഖപ്പെടുത്തണം. പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി ബാലാകോട്ടില്‍ വ്യോമാക്രമണം നടത്തിയ ധീരരായ വ്യോമസേന പൈലറ്റുമാര്‍ക്കുള്ള ബഹുമതിയായി നിങ്ങളുടെ വോട്ടുകള്‍ രേഖപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. സംഭവം വിവാദമാകുകയും പ്രതിപക്ഷ കക്ഷികള്‍ തിരഞ്ഞടുപ്പ് കമ്മീഷനെ സമീപിക്കുകയും ചെയ്തതിനെ തുടര്‍ന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസറോട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടുകയായിരുന്നു.

തുടര്‍ന്നാണ് മോദിയുടെ പ്രസംഗം പരിശോധിച്ച ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ പ്രസംഗത്തില്‍ പെരുമാറ്റ ചട്ടലംഘനം ഉണ്ടായതായി കണ്ടെത്തിയത്. സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമായിരിക്കുമെന്നും അത്തരം പ്രവൃത്തികളില്‍നിന്ന് രാഷ്ട്രീയപാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും വിട്ടുനില്‍ക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ച്ച്‌ 19ന് പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെ റിപ്പോര്‍ട്ടും മോദിയുടെ പ്രസംഗത്തിന്റെ വിശദാംശങ്ങളും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും. സംഭവത്തില്‍ എന്തു നടപടിയെടുക്കണമെന്ന കാര്യം തിരഞ്ഞെടുപ്പ് കമ്മീഷനാണ് തീരുമാനിക്കുക. സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമായിരിക്കുമെന്നും അത്തരം പ്രവൃത്തികളില്‍നിന്ന് രാഷ്ട്രീയപാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും വിട്ടുനില്‍ക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ച്ച്‌ 19ന് പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഈ ഉത്തരവിന് വിരുദ്ധമായാണ് ചൊവ്വാഴ്‌ച്ച മോദി നടത്തിയ പ്രസംഗം.

Leave a Reply

Your email address will not be published. Required fields are marked *