Thu. Jan 23rd, 2025
ന്യൂഡല്‍ഹി:

പതിനേഴാം ലോക്സഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. 18 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 91 മണ്ഡലങ്ങളാണ് ഒന്നാം ഘട്ടത്തില്‍ വ്യാഴാഴ്ച പോളിങ് ബൂത്തിലെത്തുന്നത്. ഏഴ് ഘട്ടങ്ങളിലായാണ് ഇത്തവണ വോട്ടെടുപ്പ്. വോട്ടെണ്ണല്‍ ഒറ്റ ഘട്ടമായി നടക്കും. മെയ് 23നാണ് വോട്ടെണ്ണല്‍.

ഉത്തര്‍പ്രദേശിലെ 8, ബിഹാറിലും ഒഡിഷയിലും 4 വീതം, പശ്ചിമബംഗാളിലെ 2, അസം 5, മഹാരാഷ്ട്രയിലെ 7 മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കും. ആന്ധ്രാപ്രദേശ്, തെലങ്കാന, ഉത്തരാഖണ്ഡ്, മേഘാലയ, സംസ്ഥാനങ്ങളില്‍ മുഴുവന്‍ ലോക്സഭ മണ്ഡലങ്ങളിലും ആദ്യഘട്ടം വോട്ടിംഗ് പൂര്‍ത്തിയാകും.

ആന്ധ്ര, അരുണാചല്‍, സിക്കിം, ഒഡിഷ സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പും ഇതോടൊപ്പമാണ്. ആന്‍ഡമാന്‍ നിക്കോബര്‍, ലക്ഷദ്വീപ് എന്നീ കേന്ദ്ര ഭരണപ്രദേശങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കും. ജമ്മുകശ്മീരില്‍ ജമ്മു, ബാരാമുള്ള മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.

ജമ്മു കശ്മീരില്‍ വിഘടന വാദികള്‍ ഇന്ന് ഹര്‍ത്താലിനാഹ്വാനം ചെയ്തിട്ടുണ്ട്. ഹുറിയത്ത് നേതാക്കള്‍ക്കെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു രാവിലെ തന്നെ തന്‍റെ വോട്ടിംഗ് രേഖപ്പെടുത്തി. ജമ്മുകാശ്മീരിലും രാവിലെ വോട്ടിംഗ് ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *