Thu. Jan 23rd, 2025
ന്യൂഡല്‍ഹി:

ലോക്സഭാ തിരഞ്ഞെടുപ്പിലെ ആദ്യ ഘട്ട വോട്ടിംഗ് നാളെ നടക്കും. പരസ്യ പ്രചാരണം ചൊവ്വാഴ്ച അവസാനിച്ചു. വിവിധ സംസ്ഥാനങ്ങളിലായി 91 മണ്ഡലത്തിലെ വോട്ടര്‍മാരാണ് വ്യാഴ്ഴ്ച വിധിയെഴുതുന്നത്. ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ ഇനി നിശബ്ദപ്രചാരണത്തിന്റെ ദിനങ്ങളാണ്. ഗുജറാത്തിലും ഗോവയിലുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്നത്തെ പ്രചാരണ പരിപാടികള്‍. ഉത്തര്‍പ്രദേശ്, ബിഹാര്‍, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് റാലികളെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് അഭിസംബോധന ചെയ്യും.

ദക്ഷിണേന്ത്യയില്‍ ആന്ധ്രാപ്രദേശിലും തെലങ്കാനയിലേയും ഉത്തരേന്ത്യയില്‍ ഉത്തരാഖണ്ഡിലേയും വോട്ടെടുപ്പ് ആദ്യഘട്ടത്തില്‍ തന്നെ പൂര്‍ത്തിയാകും. നാഗ്പൂരില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നുണ്ട്. ഉത്തര്‍പ്രദേശിലെ 80 ലോക്സഭാ സീറ്റുകളില്‍ 8 ഇടത്താണ് ആദ്യഘട്ട വോട്ടെടുപ്പ്. ഉത്തരാഖണ്ഡിലെ അഞ്ച് മണ്ഡലങ്ങളും ഒന്നാം ഘട്ടത്തില്‍ വിധിയെഴുതും.

ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ആ​ന്ധ്ര​പ്ര​ദേ​ശ്​ (25 സീ​റ്റ്), തെ​ല​ങ്കാ​ന (17 സീ​റ്റ്) സം​സ്​​ഥാ​ന​ങ്ങ​ളി​ലെ വോ​െ​ട്ട​ടു​പ്പ്​ പൂ​ര്‍​ത്തി​യാ​കും. ഉ​ത്ത​ര്‍​പ്ര​ദേ​ശ്​ (എ​ട്ട്), അ​സം(​അ​ഞ്ച്), ഉ​ത്ത​ര​ഖ​ണ്ഡ്​ (അ​ഞ്ച്), ബം​ഗാ​ള്‍ (ര​ണ്ട്), ബി​ഹാ​ര്‍ (നാ​ല്), ത്രി​പു​ര (ഒ​ന്ന്), അ​രു​ണാ​ച​ല്‍​പ്ര​ദേ​ശ്​ (ര​ണ്ട്), ഛത്തി​സ്​​ഗ​ഢ്​ (ഒ​ന്ന്), ജ​മ്മു-​ക​ശ്​​മീ​ര്‍ (ര​ണ്ട്), മ​ഹാ​രാ​ഷ്​​ട്ര (ഏ​ഴ്), മ​ണി​പ്പൂ​ര്‍ (ഒ​ന്ന്), മേ​ഘാ​ല​യ (ര​ണ്ട്), മി​സോ​റം (ഒ​ന്ന്), നാ​ഗാ​ലാ​ന്‍​ഡ്​ (ഒ​ന്ന്), ഒ​ഡി​ഷ (നാ​ല്), സി​ക്കിം (ഒ​ന്ന്), കേ​ന്ദ്ര​​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളാ​യ ആന്‍ഡമാന്‍, ല​ക്ഷ​ദ്വീ​പ്​ എ​ന്നി​ങ്ങ​നെ​യാ​ണ്​ തിര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കു​ക.

അതേസമയം ചത്തീസ്ഗഡിലെ ബസ്തര്‍ മണ്ഡലത്തില്‍ സുരക്ഷാ സന്നാഹം ഇരട്ടിയാക്കിയിട്ടുണ്ട്. ഇന്നലെ മാവോയിസ്റ്റ് ആക്രമണത്തില്‍ ബി.ജെ.പി. എംഎല്‍എയും അഞ്ച് ജവാന്‍മാരും കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണിത്. ഛത്തീസ്ഗഡിലെ ദന്തേവാഡയില്‍ ബി.ജെ.പി എംഎല്‍എ ഭീമാ മണ്ഡാവിയുടെ വാഹനവ്യൂഹത്തിന് നേരെ മാവോവാദികള്‍ ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തില്‍ ഭീമാ മണ്ഡാവി അടക്കം ആറ് പേര്‍ കൊല്ലപ്പെട്ടു. കൗകോണ്ഡ പൊലീസ് സ്‌റ്റേഷന് പരിധിയിലെ ശ്യാംഗിരി എന്ന സ്ഥലത്ത് വെച്ചാണ് സംഭവം.

Leave a Reply

Your email address will not be published. Required fields are marked *