Mon. Dec 23rd, 2024
ഇ​സ്ലാ​മാ​ബാ​ദ്:

ന​രേ​ന്ദ്ര മോ​ദി വീ​ണ്ടും അ​ധി​കാ​ര​ത്തി​ൽ വ​ര​ണ​മെ​ന്ന് ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ച് പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ൻ. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ന​രേ​ന്ദ്ര മോ​ദി വീ​ണ്ടും ജ​യി​ക്കു​ക​യാ​ണെ​ങ്കി​ൽ സ​മാ​ധാ​ന ച​ർ​ച്ച​യ്ക്ക് കു​റെ​ക്കൂ​ടി മെ​ച്ച​പ്പെ​ട്ട സാ​ഹ​ച​ര്യ​മൊ​രു​ങ്ങു​മെ​ന്നാ​യി​രു​ന്നു ഇ​മ്രാ​ന്‍റെ പ​രാ​മ​ർ​ശം.

ന്യൂയോർക്ക് ടൈംസ്,വാഷിങ്ടൺ പോസ്റ്റ്, റോയിട്ടേഴ്‌സ് തുടങ്ങിയ പ്രമുഖ മാധ്യമപ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെ ആയിരുന്നു ഇമ്രാന്റെ ഈ അപ്രതീക്ഷിത പ്രസ്താവന. സാധാരണഗതിയിൽ വിദേശ രാജ്യങ്ങളിലെ നേതാക്കൾ മറ്റു രാജ്യങ്ങളിലെ ആഭ്യന്തര തിരഞ്ഞെടുപ്പുകളിൽ അഭിപ്രായം പ്രകടിപ്പിക്കാറില്ല.

“വ​ല​തു​പ​ക്ഷ പാ​ർ​ട്ടി​യാ​യ ബി​ജെ​പി ജ​യി​ക്കു​ക​യാ​ണെ​ങ്കി​ൽ കാ​ഷ്മീ​ർ വി​ഷ​യ​ത്തി​ൽ ഒ​ത്തു​തീ​ർ​പ്പി​ൽ എ​ത്തി​ച്ചേ​രാ​ൻ സാ​ധ്യ​ത​യു​ണ്ട്. പ്ര​തി​പ​ക്ഷ​മാ​യ കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി ന​യി​ക്കു​ന്ന സ​ർ​ക്കാ​രാ​ണ് വ​രു​ന്ന​തെ​ങ്കി​ൽ കാ​ഷ്മീ​ർ വി​ഷ​യ​ത്തി​ൽ പാ​ക്കി​സ്ഥാ​നു​മാ​യി ഒ​രു ഒ​ത്തു​തീ​ർ​പ്പ് ആ​വ​ശ്യ​പ്പെ​ടാ​ൻ ഭ​യ​മാ​യി​രി​ക്കും”- എന്നും ഇ​മ്രാ​ൻ പ​റ​ഞ്ഞു.

എന്നാൽ ഇന്ത്യയിലെ പ്രതിപക്ഷ നേതാക്കൾ പരിഹാസത്തോടെയാണ് ഈ പ്രസ്താവനയെ എതിരേറ്റത്. “പാക്കിസ്ഥാൻ ഔദ്യോധികമായി മോദിയുമായി സഖ്യത്തിലായി. ഇപ്പോൾ മോദിക്ക് ചെയ്യുന്ന ഓരോ വോട്ടും പാക്കിസ്ഥാന് ചെയ്യുന്നതിന് സമാനമാണ്” എന്നായിരുന്നു കോൺഗ്രസ്സ് വക്താവ് രൺദീപ് സിങ് സുർജേവാല ട്വിറ്ററിൽ കുറിച്ചത്. “മോദിജി താങ്കളുടെ പഴയ സുഹൃത്ത് നവാസ് ഷെരീഫ് ആയിരുന്നു. ഇപ്പോൾ ഇമ്രാൻ ഖാനും, ആ രഹസ്യം ഇപ്പോൾ പരസ്യമായി എന്നും സുർജേവാല പറഞ്ഞു.

“എന്തിനാണ് മോ​ദി വിജയിക്കാൻ പാക്കിസ്ഥാൻ ആഗ്രഹിക്കുന്നത്? പാക്കിസ്ഥാനുമായുള്ള ബന്ധം മോദി വ്യക്തമാക്കണം. മോദി ജയിച്ചാൽ പാക്കിസ്ഥാനിൽ പടക്കം പൊട്ടിക്കുന്നത് എന്തിനാണെന്ന് അറിയാൻ ഇന്ത്യക്കാർക്ക് അവകാശമുണ്ട്” എന്നായിരുന്നു ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാളിന്റെ പ്രതികരണം.

 

സമാനമായ പ്രതികരണമായിരുന്നു ജമ്മു കശ്‍മീരി നേതാക്കളായ ഒമർ അബ്ദുള്ളയും, മെഹബൂബ മുഫ്തിയും നടത്തിയത്. “മോദി ഭക്തർ ആശയക്കുഴപ്പത്തിലാണെന്നും, ഇമ്രാൻ ഖാനെ ഇക്കാര്യത്തിൽ പ്രശംസിക്കണോ വേണ്ടയോ എന്നറിയാതെ ഭക്തർ തല ചൊറിയുകയാണ്” എന്നായിരുന്നു മെഹബൂബയുടെ പരിഹാസം.

രാഹുല്‍ ഗാന്ധിയെ ആയിരുന്നു ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയായി ഉയര്‍ത്തിക്കാട്ടിയിരുന്നതെങ്കില്‍ ട്വിറ്ററിലെ ചൗക്കീദാര്‍മാര്‍ രാഹുല്‍ ഗാന്ധിയോടും കോണ്‍ഗ്രസിനോടും എങ്ങിനെയാകും പ്രതികരിക്കുകയെന്ന് ഒന്നു വെറുതെ സങ്കല്‍പിച്ച് നോക്കൂവെന്നായിരുന്നു ഒമര്‍ അബ്ദുള്ളയുടെ ട്വീറ്റ്.

സാമൂഹ്യ മാധ്യമങ്ങളിലും ഇമ്രാൻ ഖാന്റെ പരാമർശത്തിന്റെ പേരിൽ ചൂടേറിയ ചർച്ചകളാണ് നടക്കുന്നത്. ഇമ്രാൻ ഖാനെയും ചൗക്കിദാർ ആയി അവതരിപ്പിച്ചു നിരവധി ട്രോളുകളാണ് ഇറങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *