Wed. Aug 6th, 2025 10:51:52 PM
ഡല്‍ഹി:

സംസ്ഥാനത്തു തൊഴിലുറപ്പ് പദ്ധതി ഇനത്തില്‍ ലഭിക്കേണ്ട 1511 കോടി രൂപ കുടിശ്ശിക, കേന്ദ്രം അനുവദിച്ചു. 5 മാസത്തെ വേതനമായിരുന്നു കുടിശ്ശിക ഉണ്ടായിരുന്നത്. മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരമാണ് കേന്ദ്ര നടപടി. തൊഴിലുറപ്പ് പദ്ധതിയില്‍ അഞ്ച് മാസമായി കൂലി മുടങ്ങിയ നിലയിലായിരുന്നു.

സംസ്ഥാനത്തെ 15 ലക്ഷം തൊഴിലാളികള്‍ക്കു നല്‍കേണ്ട 1200 കോടി രൂപയാണ് കെട്ടിക്കിടന്നത്. കേരളത്തിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഒടുവില്‍ കൂലി കിട്ടിയത് നവംബറിലായിരുന്നു. ഏറ്റവുമധികം തൊഴില്‍ദിനങ്ങള്‍ സൃഷ്ടിച്ച് ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലായിരുന്നു ഏറ്റവുമധികം കൂലി നല്‍കാനുളളത്.

കേരളത്തില്‍ തൊഴിലുറപ്പ് പദ്ധതിക്കു കീഴില്‍ തൊഴിലെടുക്കുന്നവരില്‍ 80 ശതമാനവും സ്ത്രീകളാണ്. 271 രൂപയാണ് ദിവസ വേതനം. കേരളത്തിലെ നല്ലൊരു ശതമാനം കുടുംബങ്ങളുടെയും ഗ്രാമീണ സമ്പത്ത് വ്യവസ്ഥയുടെയും നിലനില്‍പ് ഈ തുകയെ ആശ്രയിച്ചാണ്.

തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലിയില്‍ കുടിശ്ശിക വരുത്തിയതില്‍ നേരത്തെ കേന്ദ്രസര്‍ക്കാരിനെതിരെ സംസ്ഥാന സര്‍ക്കാരും എല്‍.ഡി.എഫും രംഗത്തെത്തിയിരുന്നു. കൂലി ഇനത്തില്‍ കുടിശ്ശിക വരുത്തി കേന്ദ്രം രാഷ്ട്രീയം കളിക്കുകയാണെന്നായിരുന്നു സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *