Thu. Apr 25th, 2024
ന്യൂ​ഡ​ല്‍​ഹി:

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ജീ​വി​ത​ക​ഥ പ​റ​യു​ന്ന പി​എം ന​രേ​ന്ദ്ര മോ​ദി സി​നി​മ​യു​ടെ റി​ലീ​സ് തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ത​ട​ഞ്ഞു. പൊ​തു​തിര​ഞ്ഞെ​ടു​പ്പ് ക​ഴി​യു​ന്ന​തു​വ​രെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് വി​ല​ക്കി​യ​ത്. വ്യാ​ഴാ​ഴ്ച​യാ​ണ് ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പ്.

വ്യാ​ഴാ​ഴ്ച ചി​ത്രം റി​ലീ​സ് ചെ​യ്യാ​നാ​ണ് നി​ശ്ച​യി​ച്ചി​രു​ന്ന​ത്. ചൊ​വ്വാ​ഴ്ച ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി സു​പ്രീം കോ​ട​തി ത​ള്ളി​യി​രു​ന്നു. ചി​ത്രം റി​ലീ​സ് ചെ​യ്യു​ന്ന​ത് പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ന്‍റെ ലം​ഘ​ന​മാ​വു​മോ എ​ന്ന് തീ​രു​മാ​നി​ക്കേ​ണ്ട​ത് തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നാ​ണെ​ന്നും സു​പ്രീം കോ​ട​തി നി​രീ​ക്ഷി​ച്ചു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ റി​ലീ​സിം​ഗ് തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ത​ട​ഞ്ഞ​ത്. ചി​ത്ര​ത്തി​ന് സെ​ന്‍​സ​ര്‍ ബോ​ര്‍​ഡ് ബു​ധ​നാ​ഴ്ച പ്ര​ദ​ര്‍​ശ​നാ​നു​മ​തി ന​ല്‍​കി​യി​രു​ന്നു. ഒ​മം​ഗ് കു​മാ​ര്‍ സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ന് യു ​സ​ര്‍​ട്ടി​ഫി​ക്ക​റ്റാ​ണ് ന​ല്‍​കി​യ​ത്.

തിര​ഞ്ഞെ​ടു​പ്പി​ന് ആ​ഴ്ച​ക​ള്‍​ക്കു മു​ന്പ് ചി​ത്രം റി​ലീ​സ് ചെ​യ്യു​ന്ന​തി​നെ​തി​രെ പ്ര​തി​പ​ക്ഷം രം​ഗ​ത്തെ​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ ചി​ത്രം റി​ലീ​സ് ചെ​യ്യു​ന്ന​തി​ല്‍ എ​തി​ര്‍​പ്പി​ല്ലെ​ന്ന് തിര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ബോം​ബെ ഹൈ​ക്കോ​ട​തി​യി​ല്‍ നി​ല​പാ​ടെ​ടു​ത്തു. ചി​ത്ര​ത്തി​ന്‍റെ റി​ലീ​സി​നെ​തി​രെ ഫ​യ​ല്‍ ചെ​യ്ത ഹ​ര്‍​ജി​യി​ല്‍ ഹൈ​ക്കോ​ട​തി തിര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ വി​ശ​ദീ​ക​ര​ണം തേ​ടി​യ​പ്പോ​ഴാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. തിര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ ച​ട്ട ലം​ഘ​ന​മ​ല്ല ചി​ത്ര​ത്തി​ന്‍റെ റി​ലീ​സെ​ന്നും ക​മ്മീ​ഷ​ന്‍ കോ​ട​തി​യെ അ​റി​യി​ച്ചു.

സി​നി​മ​യു​ടെ റി​ലീ​സ് മാ​റ്റി വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി ബോം​ബെ ഹൈ​ക്കോ​ട​തി ത​ള്ളി​യി​രു​ന്നു. ബോ​ളി​വു​ഡ് ന​ട​ന്‍ വി​വേ​ക് ഒ​ബ്റോ​യി​യാ​ണ് ചി​ത്ര​ത്തി​ല്‍ മോ​ദി​യു​ടെ വേ​ഷം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *