ന്യൂഡൽഹി:
വിദേശ ഹജ്ജ് തീര്‍ത്ഥാടകരുടെ നടപടിക്രമങ്ങള്‍ സ്വന്തം നാട്ടില്‍ പൂര്‍ത്തിയാക്കുന്ന പദ്ധതിയിലേക്ക് ഇന്ത്യയും. തീര്‍ത്ഥാടകര്‍ക്ക് സൗദിയിലേക്ക് പ്രവേശനം അനുവദിക്കുന്നതിനുള്ള മുഴുവന്‍ നടപടിക്രമങ്ങളും സ്വദേശത്തുള്ള വിമാനത്താവളങ്ങളില്‍ പൂര്‍ത്തിയാക്കുന്ന ‘മക്ക റോഡ്’ പദ്ധതിയിലാണ് ഇന്ത്യയെയും ഉള്‍പ്പെടുത്തുന്നത്.
വിദേശ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ഏറെ സഹായകരമായ മക്ക റോഡ് പദ്ധതി രണ്ടു വര്‍ഷം മുന്‍പാണ് ആരംഭിച്ചത്.
തീര്‍ത്ഥാടകര്‍ക്ക് സൗദിയിലേക്ക് പ്രവേശനം നല്‍കുന്നതിനുള്ള പാസ്‌പോര്‍ട്ട് നടപടിക്രമങ്ങള്‍, ആരോഗ്യ വ്യവസ്ഥകള്‍ പാലിച്ചോ എന്ന് ഉറപ്പുവരുത്തല്‍, ലഗേജ് തരംതിരിക്കല്‍ എന്നിവയെല്ലാം സ്വദേശങ്ങളില്‍ തന്നെ പൂര്‍ത്തിയാക്കുന്ന പദ്ധതിയാണിത്. സ്വദേശങ്ങളിലെ വിമാനത്താവളങ്ങളില്‍ സൗദിയിലേക്കുള്ള പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കുന്ന തീര്‍ത്ഥാടകര്‍ക്ക് ജിദ്ദ, മദീന എയര്‍പോര്‍ട്ടുകളില്‍ ആഭ്യന്തര യാത്രക്കാരെപോലെ പാസ്‌പോർട്ട്, കസ്റ്റംസ് അടക്കമുള്ള നടപടിക്രമങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ വേഗത്തില്‍ പുറത്തിറങ്ങുന്നതിന് സാധിക്കും.