Thu. Mar 28th, 2024
ഓസ്ട്രേലിയ:

ഓസ്‌ട്രേലിയയില്‍, ഇറച്ചിക്കച്ചവടത്തിനും ഭക്ഷണത്തിനുമെതിരെ സസ്യാഹാരികളുടെ സമരം നടന്നു. പരസ്പരം ചങ്ങലയില്‍ ബന്ധിപ്പിച്ച് തെരുവില്‍ പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. ഭക്ഷണത്തിന്റെ പേരിലുള്ള മൗലികവാദം രാജ്യതാത്പര്യത്തിനെതിരാണെന്നും ഓസ്‌ട്രേലിയന്‍ രീതിയല്ലെന്നും പ്രധാനമന്ത്രി സ്‌കോട് മോറിസണ്‍ പറഞ്ഞു.

സമരം കര്‍ഷകരുടെ ഉപജീവനമാര്‍ഗം ഇല്ലാതാക്കുന്നതാണ്. രാജ്യതാത്പര്യം കര്‍ഷകര്‍ക്കൊപ്പമാണ്. ഇത്തരം മൗലികവാദമുന്നയിക്കുന്ന ക്രിമിനലുകള്‍ക്കെതിരെ, പരമാവധി നിയമനടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോക സാമ്പത്തികഫോറത്തിന്റെ കണക്കനുസരിച്ച് യു.എസ്. കഴിഞ്ഞാല്‍ കൂടുതല്‍ മാംസാഹാരം കഴിക്കുന്നവരുള്ള രാജ്യം ഓസ്‌ട്രേലിയയാണ്. രാജ്യത്തിലെ കാര്‍ഷികവരുമാനത്തിന്റെ 40 ശതമാനവും കന്നുകാലി വ്യവസായത്തില്‍നിന്നുള്ളതാണ്.

Leave a Reply

Your email address will not be published. Required fields are marked *