തിരുവനന്തപുരം:
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 മണ്ഡലങ്ങളില്‍ നിന്നായി 227 പേര്‍ മാറ്റുരയ്ക്കും.
നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസരം തിങ്കളാഴ്ച അവസാനിച്ചതോടെ തിരഞ്ഞെടുപ്പ് രംഗം കൂടുതല്‍ ചൂട് പിടിച്ചു. 16 പേരാണ് പത്രിക പിന്‍വലിച്ചത്. കൂടുതല്‍ സ്ഥാനാര്‍ത്ഥികളുള്ളത് വയനാട്ടിലാണ്. 20
പേരാണുള്ളത്. ആറ് പേര്‍ മാത്രമായി ആലത്തൂരിലാണ് ഏറ്റവും സ്ഥാനാര്‍ത്ഥികള്‍ കുറവ്.
മണ്ഡലം, സ്ഥാനാര്‍ത്ഥികളുടെ എണ്ണം, പത്രിക പിന്‍വലിച്ചവര്‍ എന്നിവ ക്രമത്തില്‍:
കാസര്‍കോട്: 9(2), കണ്ണൂര്‍: 13 (1), വയനാട്: 20 (2), വടകര: 12(1), കോഴിക്കോട്: 14 (1), പൊന്നാനി: 12 (2), മലപ്പുറം: 8, പാലക്കാട്: 9(1), ആലത്തൂര്‍: 6 (1), തൃശ്ശൂര്‍: 8 (1), ചാലക്കുടി: 13, എറണാകുളം: 13(1), ഇടുക്കി: 8, കോട്ടയം: 7, ആലപ്പുഴ: 12, മാവേലിക്കര: 10, പത്തനംതിട്ട: 8, കൊല്ലം: 9(1), ആറ്റിങ്ങല്‍: 19(2), തിരുവനന്തപുരം: 17.
പല മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളും മുന്നണികളും നാലാം വട്ട പ്രചരണത്തിലേക്ക് കടന്നിട്ടുണ്ട്. ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടെയും അപരന്മാരുടെയും സാന്നിദ്ധ്യം തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കും. എല്‍.ഡി.എഫ്, യു.ഡി.എഫ്, എന്‍.ഡി.എ- ദേശീയ നേതാക്കളെ വരും ദിവസങ്ങളില്‍ പ്രചാരണത്തിനായി സംസ്ഥാനത്തെത്തും. ഈ മാസം 23-നാണ് വോട്ടെടുപ്പ്. അടുത്ത മാസം 23-നാണ് ഫലപ്രഖ്യാപനം.