Mon. Dec 23rd, 2024
മുംബൈ:

ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന്റെ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന പ്രിയ ദത്ത്, നാമനിർദേശപത്രിക സമർപ്പിച്ചു. ബാന്ദ്ര കളക്ടറുടെ ഓഫീസിലാണ്, പ്രിയ ദത്ത്, തിങ്കളാഴ്ച, പത്രിക സമർപ്പിച്ചത്. മുംബൈ നോർത്ത് സെൻ‌ട്രൽ സീറ്റിലെ സ്ഥാനാർത്ഥിയാണ് പ്രിയ ദത്ത്.

പത്രിക സമർപ്പിക്കാൻ എത്തിയ പ്രിയ ദത്തിനൊപ്പം, സഹോദരനും നടനുമായ സുനിൽ ദത്തും ഉണ്ടായിരുന്നു. 2005 ലാണ് പ്രിയ ദത്ത് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. മുംബൈ നോർത്ത് സെൻ‌ട്രൽ സീറ്റിൽ നിന്നാണ് അന്നുമുതൽ ജനവിധി തേടുന്നത്.

ഇപ്പോഴത്തെ എം.പി. ആയ പൂനം മഹാജനോട് 2014 ലെ തിരഞ്ഞെടുപ്പിൽ പ്രിയ ദത്ത് പരാജയപ്പെട്ടിരുന്നു.

ഏപ്രിൽ 11 മുതലാണ്, മഹാരാഷ്ട്രയിൽ നാലു ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കുന്നത്. 48 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പാണ് നടക്കുന്നത്. വോട്ടെണ്ണൽ മെയ് 23 നു നടക്കും.

Leave a Reply

Your email address will not be published. Required fields are marked *