ന്യൂഡല്‍ഹി:
സിവില്‍ സര്‍വീസ് പരീക്ഷയില്‍ മികച്ച വിജയം നേടിയ ആദിവാസി യുവതി ശ്രീധന്യ സുരേഷിനെ അഭിനന്ദിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കഠിനാധ്വാനവും ആത്മസമര്‍പ്പണവുമാണ് ശ്രീധന്യയെ വിജയത്തിലെത്തിച്ചതെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. ശ്രീധന്യ തെരഞ്ഞെടുത്ത വഴിയില്‍ മഹത്തായ വിജയങ്ങളുണ്ടാകട്ടെയെന്നും ശ്രീധന്യയെയും കുടുംബാംഗങ്ങളെയും അഭിനന്ദിക്കുന്നതായും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
ആദിവാസികളിലെ കുറിച്യ സമുദായംഗമാണ് ശ്രീധന്യ. ഇതാദ്യമായാണ് കുറിച്യ വിഭാഗത്തില്‍നിന്നുള്ള വനിത സിവില്‍ സര്‍വീസ് പരീക്ഷയില്‍ മികച്ച വിജയം നേടുന്നത്. സിവില്‍ സര്‍വീസസ് പരീക്ഷയില്‍ മലയാളമായിരുന്നു ശ്രീധന്യയുടെ പ്രധാന വിഷയം.
സിവിൽ സർവീസ് പരീക്ഷയിൽ തിളക്കമാർന്ന വിജയം കരസ്ഥമാക്കിയ ശ്രീധന്യ സുരേഷിനെ മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. സാമൂഹ്യ പിന്നോക്കാവസ്ഥയോട് പൊരുതിയാണ് ആദിവാസി വിഭാഗത്തിൽപ്പെട്ട ശ്രീധന്യ 410 ആം റാങ്കോടെ ഈ നേട്ടം കൈവരിച്ചത്. മറ്റു കുട്ടികൾക്ക് ഇവരുടെ വിജയം പ്രചോദനമാകും. കൂടുതൽ ഉയരങ്ങളിലേക്ക് പോകാൻ എല്ലാവിധ ആശംസകളും. ഉയർന്ന വിജയം നേടിയ മറ്റ് മലയാളി വിദ്യാർത്ഥികൾക്കും അനുമോദനങ്ങൾ നേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.