Mon. Dec 23rd, 2024
അരുണാചൽ‌പ്രദേശ്:

2019 ലോക്സഭ തിരഞ്ഞെടുപ്പിൽ ആദ്യത്തെ വോട്ടുകൾ രേഖപ്പെടുത്തി. ഇന്തോ- ടിബറ്റൻ ബോർഡർ പോലീസിലെ അംഗങ്ങളാണ് ഈ തിരഞ്ഞെടുപ്പിലെ ആദ്യ വോട്ടുകൾ ചെയ്തത്. ഇന്തോ- ടിബറ്റൻ ബോർഡർ പോലീസ് ആനിമൽ ട്രെയിനിങ് സ്കൂൾ തലവനായ ഡി.ഐ.ജി. സുധാകർ നടരാജനാണ് 2019 തിരഞ്ഞെടുപ്പിൽ രാജ്യത്തെ ആദ്യത്തെ വോട്ട് രേഖപ്പെടുത്തിയത്.

അരുണാചൽ പ്രദേശിലെ ലോഹിത്‌പൂരിലുള്ള ആനിമൽ ട്രെയിനിങ് സ്കൂൾ യൂനിറ്റിലെ 30 സൈനികരും, സംസ്ഥാനത്തെ ഇന്തോ- ടിബറ്റൻ ബോർഡർ പോലീസിലെ മറ്റുള്ളവരും അവരുടെ വോട്ടുകൾ പോസ്റ്റൽ ബാലറ്റു വഴി രേഖപ്പെടുത്തി.

സുരക്ഷാസൈന്യത്തിലേയും, പാരാ മിലിറ്ററിയിലേയും ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റുവഴിയോ, മറ്റൊരാളെ പ്രോക്സി വോട്ടർ എന്ന രീതിയിൽ നിയമിച്ചോ വോട്ടു രേഖപ്പെടുത്താം.

Leave a Reply

Your email address will not be published. Required fields are marked *