Wed. Jan 22nd, 2025

പെട്ടെന്ന് മരണത്തിനു കാരണമാവുന്ന വസ്തുക്കളെപ്പറ്റി ചോദിക്കുമ്പോൾ പലരുടെയും മനസ്സിൽ വരുന്നത് പുകവലിയും മദ്യപാനവുമുൾപ്പെടെയുള്ള ദുശ്ശീലങ്ങളെപ്പറ്റിയായിരിക്കും. എന്നാൽ അതിലും വില്ലന്മാരായ ചിലർ നമ്മുടെ അടുക്കളയിൽ തന്നെ ഉണ്ടെങ്കിലോ. തെറ്റായ ഭക്ഷണ രീതികൊണ്ട് കൊല്ലപ്പെടുന്നവർ പ്രതിവർഷം ഒരു കോടിയിലധികമാണെന്ന് മെഡിക്കൽ ജേർണലായ ലാൻസെറ്റ് പറയുന്നു. ചുരുക്കി പറഞ്ഞാൽ അഞ്ചിൽ ഒരാൾ മരണപ്പെടുന്നത് തെറ്റായ ഭക്ഷണ രീതികൊണ്ടാണ്.

അമിതമായ ഉപ്പിന്റെ ഉപയോഗം രക്ത സമ്മർദ്ദത്തിലേക്കും, അതുവഴി മരണത്തിനും കാരണമായേക്കാം. മറ്റു ജങ്ക് ഭക്ഷണ പദാർത്ഥങ്ങളും, സോഫ്റ്റ് ഡ്രിങ്കുകളും ഹൃദയ രോഗങ്ങൾക്ക് കാരണമാവുന്നുണ്ട്. ഇന്നത്തെ ഭക്ഷണ രീതിയിൽ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്. അത് മൂലം ശരീരത്തിന് പ്രവർത്തിക്കാനാവശ്യമായ വിറ്റാമിനുകളും മറ്റു പോഷക ഘടകങ്ങളും ലഭിക്കാതെ വരും. അതും ആരോഗ്യത്തെ തെറ്റായി ബാധിക്കുന്നു.

മാത്രമല്ല, ഇന്നത്തെ ഭക്ഷണത്തിൽ കൂടുതലായി കണ്ടുവരുന്ന മായവും കൊച്ചു കുട്ടികളിലടക്കം മാരക രോഗങ്ങൾ ഉണ്ടാവുന്നതിനു കാരണമാവുന്നു. ക്രമാതീതമായ ഭക്ഷണമല്ല, മറിച്ച് ഗുണനിലവാരമില്ലാതെ ഭക്ഷണമാണ് ക്യാൻസറുൾപ്പെടെയുള്ള അസുഖങ്ങളിലൂടെ ആളുകളുടെ ജീവനെടുക്കുന്നതെന്ന് അടുത്തിടെ പ്രസിദ്ധീകരിച്ച ഗ്ലോബൽ ബർഡൻ ഓഫ് ഡിസീസ് സ്റ്റഡീസിന്റെ ആധികാരിക പഠനങ്ങളും വെളിപ്പെടുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *