Sun. Dec 22nd, 2024
തിരുവനന്തപുരം:

ലോക്‌സഭാ തിരഞ്ഞെടുപ്പിന് സംസ്ഥാനത്തെ 20 മണ്ഡലങ്ങളില്‍ നിന്നായി 303 പേര്‍ നാമനിര്‍ദേശപത്രികകള്‍ സമര്‍പ്പിച്ചു. വ്യാഴാഴ്ച മാത്രം 149 എണ്ണം ലഭിച്ചു.

വയനാട്, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലാണ് ഏറ്റവും കൂടുതല്‍ പത്രികകള്‍ ലഭിച്ചത്. 23 നാമനിര്‍ദേശ പത്രികകള്‍ ഇവിടെ ലഭിച്ചു. കുറവ് ഇടുക്കിയിലാണ്, ഒൻപതെണ്ണമാണ് ഇവിടെ സമര്‍പ്പിച്ചത്. തിരുവനന്തപുരം -20, കോഴിക്കോട് -19, എറണാകുളം -18, പൊന്നാനി -18, കണ്ണൂര്‍ -17, ചാലക്കുടി -16, വടകര -15, കോട്ടയം -15, മലപ്പുറം -14, ആലപ്പുഴ -14, പാലക്കാട് -13, തൃശ്ശൂര്‍ -13, മാവേലിക്കര -12, കൊല്ലം -12, പത്തനംതിട്ട -11, കാസര്‍കോട് -11, ആലത്തൂര്‍ -10 എന്നിങ്ങനെയാണ് മറ്റുമണ്ഡലങ്ങളില്‍ ലഭിച്ച പത്രികകള്‍.

2014 ലോക്‌സഭാ തിരഞ്ഞെടുപ്പിലുള്ളതിനേക്കാള്‍ 93 എണ്ണം കുറവാണ് ഇക്കുറി. സൂക്ഷ്മപരിശോധന വെള്ളിയാഴ്ച നടക്കും. ഏപ്രില്‍ എട്ടാണ് പിന്‍വലിക്കാനുള്ള അവസാനദിവസം.

Leave a Reply

Your email address will not be published. Required fields are marked *