Thu. Dec 19th, 2024
ഉത്തർപ്രദേശ്:

പ്രധാനമന്ത്രി മോദി ശ്രീലങ്കയിൽ പോയിരുന്നെങ്കിൽ, താനാണ് രാവണനെ കൊന്നത് എന്ന് അദ്ദേഹം പറയുമായിരുന്നു എന്നു പറഞ്ഞുകൊണ്ട് രാഷ്ട്രീയ ലോക് ദൾ മുഖ്യനായ ചൌധരി അജിത് സിങ്, മോദിയെ പരിഹസിച്ചു.

ഈ മനുഷ്യൻ ഭയങ്കര സൂത്രക്കാരനും കൌശലക്കാരനും ആണെന്നും, ശ്രീലങ്കയിൽ പോയിരുന്നെങ്കിൽ, രാവണനെ കൊന്നത് താനാണെന്നു പറയുമായിരുന്നെന്നും, അദ്ദേഹമല്ലാതെ മറ്റാരെങ്കിലും എന്തെങ്കിലും ചെയ്തതായി കാണുന്നില്ലെന്നാണെന്നും, ഒരു യോഗത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ചൌധരി പറഞ്ഞുവെന്നു ന്യൂസ് ഏജൻസിയായ എ.എൻ.ഐ. റിപ്പോർട്ടു ചെയ്തു.

മോദിയുടെ വസ്ത്രങ്ങൾക്കായി 70000 കോടി രൂപ സർക്കാർ ചെലവിടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ആ മനുഷ്യൻ നല്ലത് അണിയുന്നു, അതും നമ്മളുടേതുപോലെയല്ല. അതെവിടുന്നാണ് കിട്ടുന്നത് എന്നറിയില്ല. എന്നിട്ടും, താൻ ഒരു പിച്ചക്കാരനാണ് എന്നു പറയാനുള്ള ധൈര്യം കാണിക്കുന്നു. അദ്ദേഹം ഒരു പിച്ചക്കാരനാണെങ്കിൽ എന്നെയും ഒരു പിച്ചക്കാരനാക്കണേയെന്നു ഞാൻ ദൈവത്തോടു പ്രാർത്ഥിക്കുന്നു. സൌജന്യമായി, ഭക്ഷണം കഴിക്കുന്നു, വസ്ത്രങ്ങൾ അണിയുന്നു, യാത്ര ചെയ്യുന്നു. എന്നാൽ, ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള അവസരം വരുമ്പോൾ, ഞാനൊരു പിച്ചക്കാരനാണെന്ന് അദ്ദേഹം പറയുന്നു.” ചൌധരി അജിത് സിങ് പറഞ്ഞു.

പ്രധാനമന്ത്രി തന്റെ കടമ നിർവ്വഹിക്കുന്നതിൽ പരാജയപ്പെട്ടുവെന്നു പറഞ്ഞ അജിത് സിങ്, നമുക്ക് ഒരു ചൌക്കീദാറിനെ വേണമെങ്കിൽ നേപ്പാളിൽ നിന്നു കൊണ്ടുവരാം. നമുക്ക് ഒരു പ്രധാനമന്ത്രിയെ ആണു വേണ്ടതെന്നും പറഞ്ഞു.

ബുള്ളറ്റ് ട്രെയിൻ ആയാലും, സ്വച്ഛ് ഭാരത് ആയാലും, സ്കിൽ ഇന്ത്യ ആയാലും, മേക്ക് ഇൻ ഇന്ത്യ ആയാലും, വേറെ എന്തെങ്കിലും ആയാലും, മോദി, തന്റെ വാഗ്ദാനങ്ങളൊന്നും നടപ്പാക്കിയില്ലെന്നും അദ്ദേഹം ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *