Mon. Dec 23rd, 2024

ദേശീയ പ്രാധാന്യമുള്ള സംഭവങ്ങൾ നടക്കുമ്പോൾ അവയുമായി ബന്ധപ്പെട്ട പരസ്യങ്ങൾ ആകർഷകമായ വാചകങ്ങളോടെയും ചിത്രങ്ങളോടെയും അമുൽ പ്രസിദ്ധീകരിക്കാറുണ്ട്. പല വാചകങ്ങളും ഒരുപാട് ചിന്തിപ്പിക്കുന്നതും ചിലപ്പോൾ ചിരിപ്പിക്കുന്നതുമാണ്. കാർട്ടൂൺ രൂപത്തിലുള്ള ഈ പരസ്യങ്ങളിലെന്നും കുട്ടികളാണ്. ഇതാ ഇപ്പോൾ അത്തരത്തിലൊന്ന് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. കോൺഗ്രസ് ദേശീയ പ്രസിഡന്റായ രാഹുൽ ഗാന്ധിയുടെ വയനാടും, അമേത്തിയിലുമുള്ള സ്ഥാനാർത്ഥിത്വത്തെപ്പറ്റിയാണ് പുതിയ വാർത്ത വന്നിരിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ചയാണ് രാഹുൽ ഗാന്ധി വയനാടും അമേത്തിയിലും മത്സരിക്കുന്നുവെന്നുള്ള കാര്യം ഉറപ്പിച്ചു പറഞ്ഞത്.

കാർട്ടൂണിൽ മൈക്കിലൂടെ പ്രഭാഷണം നടത്തുന്ന രാഹുലിന്റെ കാരിക്കേച്ചറാണ് നൽകിയിരിക്കുന്നത്. ഇരു കയ്യിലും ബ്രെഡും പിടിച്ചിട്ടുണ്ട്. വയനാട്, ഇത് വെണ്ണ പുരട്ടി കഴിക്കു, എന്നാണ് രാഹുൽ പറയുന്നത്. ചുവടെ “അമേത്തിയിലെ പറാട്ട” എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

മുൻ കേരള മുഖ്യ മന്ത്രിയായ വി.എസ്.അച്യുതാനന്ദനാണ് രാഹുലിനെ അമുൽ ബേബി എന്ന് ആദ്യമായി വിളിച്ചത്. അതേ അമുലിൽ നിന്നുമിതാ മറ്റൊരു കാർട്ടൂൺ. നിരവധി പേരാണ് ഇതിനെ വിമർശിച്ചും അനുകൂലിച്ചും കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *