Thu. Dec 19th, 2024
തിരുവനന്തപുരം:

തൃശൂരില്‍, നടനും രാജ്യസഭാ എം.പിയുമായ സുരേഷ് ഗോപി എന്‍.ഡി.എ. സ്ഥാനാര്‍ത്ഥിയായേക്കും. ഇത് സംബന്ധിച്ച് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ സുരേഷ് ഗോപിയുമായി ചര്‍ച്ച നടത്തി. സുരേഷ് ഗോപിയെ ഡല്‍ഹിക്ക് വിളിപ്പിച്ചായിരുന്നു ചര്‍ച്ച. പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് സൂചന. ബി.ഡി.ജെ.എസ്. അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി വയനാട്ടില്‍ എന്‍.ഡി.എ. സ്ഥാനാര്‍ത്ഥിയാകുമെന്നു ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷാ പ്രഖ്യാപിച്ചതോടെയാണ് തൃശൂരില്‍ സുരേഷ് ഗോപിക്കു നറുക്കു വീണത്. തുഷാര്‍, മണ്ഡലം മാറിയതോടെ സീറ്റ് ബി.ജെ.പിയിലേക്കു തിരികെയെത്തുകയായിരുന്നു. ഇക്കാര്യത്തില്‍ ഉടനടി തീരുമാനം ഉണ്ടാകും. ഇന്നോ നാളെയോ അമിത് ഷാ പ്രഖ്യാപനം നടത്തും. വ്യാഴാഴ്ചയാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി.
സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ള, ജനറല്‍ സെക്രട്ടറി എം.ടി. രമേശ്, ദേശീയ കൗണ്‍സില്‍ അംഗം പി.കെ. കൃഷ്ണദാസ്, കോണ്‍ഗ്രസില്‍നിന്നു കൂറുമാറിയ ടോം വടക്കന്‍ തുടങ്ങിയവര്‍ ആദ്യഘട്ട ചര്‍ച്ചകളില്‍ തൃശൂരില്‍ പരിഗണിക്കപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *