ബംഗളൂരു:
മുസ്ലീങ്ങള്‍ ബി.ജെ.പിയെ വിശ്വസിക്കുന്നില്ലെന്നും, അതുകൊണ്ട് അവര്‍ക്ക് സീറ്റ് നല്‍കില്ലെന്നും കര്‍ണ്ണാടകയിലെ ബി.ജെ.പിയുടെ പ്രമുഖ നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ കെ.എസ്. ഈശ്വരപ്പ. വടക്കന്‍ കര്‍ണ്ണാടകയിലെ കൊപ്പാളില്‍ തിരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കവേയാണ് കെ.എസ്. ഈശ്വരപ്പയുടെ വിവാദ പ്രസ്താവന. ഈ വിഷയത്തില്‍ കോണ്‍ഗ്രസിനെ പരാമര്‍ശിക്കാനും അദ്ദേഹം മറന്നില്ല. കോണ്‍ഗ്രസ് മുസ്ലീങ്ങളെ വോട്ട് ബാങ്ക് മാത്രമായി കാണുന്നത്, അതുകൊണ്ടാണ് അവര്‍ക്ക് ടിക്കറ്റ് നല്‍കാത്തതെന്ന് ഈശ്വരപ്പ പറഞ്ഞു.
ബി.ജെ.പിയില്‍ മുസ്ലീങ്ങള്‍ക്ക് വിശ്വാസമില്ലാത്തതുകൊണ്ടാണ് അവര്‍ക്ക് ബി.ജെ.പി. ടിക്കറ്റ് നല്‍കാത്തത്. ഞങ്ങളില്‍ വിശ്വസിച്ചാല്‍ മുസ്ലീങ്ങള്‍ക്ക് സീറ്റും മറ്റു പലതും കൊടുക്കാന്‍ തയ്യാറാണ്, കെ.എസ്. ഈശ്വരപ്പ പറഞ്ഞു.
മുന്‍പും വിവാദമുയര്‍ത്തിയ മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങള്‍ ഈശ്വരപ്പ നടത്തിയിട്ടുണ്ട്. കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്ന മുസ്ലീങ്ങള്‍ കൊലയാളികളാണെന്നും, നല്ല മുസ്ലീങ്ങള്‍ ബി.ജെ.പിയുടെ കൂടെ നില്‍ക്കുമെന്നും ഈശ്വരപ്പ പറഞ്ഞിരുന്നു. ‘നിങ്ങളെ ആരെങ്കിലും ബലാത്സംഗം ചെയ്താല്‍ എന്തുചെയ്യും?’ എന്ന് ഒരു വനിതാ മാധ്യമപ്രവര്‍ത്തകയോട് ഈശ്വരപ്പ ചോദിച്ചതും നേരത്തെ വിവാദമായിരുന്നു.