മുസാഫർനഗർ:
ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തുവരുന്നതിനിടയ്ക്ക്, ബി.എസ്.പി. എം.എൽ.എ, മൌലാന ജമീൽ കോൺഗ്രസ്സിൽ ചേർന്നു.
വരുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിനു മാത്രമേ ബി.ജെ.പിയെ പരാജയപ്പെടുത്താൻ കഴിയൂ എന്നു തോന്നിയതുകൊണ്ടാണ്, മായാവതിയുടെ നേതൃത്വത്തിലുള്ള പാർട്ടി താൻ വിടുന്നതെന്ന് മൌലാന ജമീൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു.
എ.ഐ.സി.സി. ജനറൽ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യയുടെ സാന്നിദ്ധ്യത്തിലാണ്, തിങ്കളാഴ്ച ഡൽഹിയിൽ വച്ച്, മൌലാന ജമീൽ കോൺഗ്രസ്സിൽ ചേർന്നതെന്ന് ന്യൂസ് ഏജൻസിയായ പി.ടി.ഐ. റിപ്പോർട്ടു ചെയ്തു.
2012 ൽ ഉത്തർപ്രദേശിലെ മീരാപൂരിൽ നിന്നാണ്, മൌലാന ജമീൽ, ബി.എസ്.പി. സ്ഥാനാർത്ഥിയായി മത്സരിച്ച് നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്.