Tue. May 7th, 2024
കാ​ളി​കാ​വ്:

നി​ർ​ധ​ന കു​ടും​ബ​ത്തി​ലെ അ​നാ​ഥ പെ​ൺ​കു​ട്ടി​യു​ടെ വി​വാ​ഹ സ​ഹാ​യ ധ​ന​സ​മാ​ഹ​ര​ണ​ത്തി​ന് ബി​രി​യാ​ണി ച​ല​ഞ്ച്. ത​ട്ടാ​ൻ​കു​ന്ന് ജ​ന​കീ​യ കൂ​ട്ടാ​യ്മ​യാ​ണ് ച​ല​ഞ്ച് സം​ഘ​ടി​പ്പി​ച്ച​ത്. പ​രി​പാ​ടി ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ട് വ​ൻ​വി​ജ​യ​മാ​യി. സോ​ഷ്യ​ൽ മീ​ഡി​യ​ക​ൾ വ​ഴി​യും സ്ക്വാ​ഡ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ​യും 3300ഓ​ളം ബി​രി​യാ​ണി പാ​ക്ക​റ്റു​ക​ൾ ഓ​ർ​ഡ​റു​ക​ൾ സ്വീ​ക​രി​ച്ചു ആ​വ​ശ്യ​ക്കാ​ർ​ക്ക് എ​ത്തി​ച്ചു ന​ൽ​കി.

നാ​ട്ടു​കാ​രു​ടെ​യും പ്ര​ദേ​ശ​വാ​സി​ക​ളു​ക​ളാ​യ സു​മ​ന​സ്സു​ക​ളു​ടേ​യും സ​ഹാ​യ സ​ഹ​ക​ര​ണ പ​ങ്കാ​ളി​ത്ത​വും ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. വി​വാ​ഹ സ​ഹാ​യ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മ​രു​ത​ത്ത് മു​ഹ​മ്മ​ദ്, ക​ൺ​വീ​ന​ർ നി​സാം കു​രി​ക്ക​ൾ, ട്ര​ഷ​റ​ർ ബാ​ബു ത​യ്യി​ൽ, മു​ള്ള​ൻ അ​ബ്​​ദു​സ്സ​ലാം, ജിം​ഷാ​ദ് അ​ഞ്ച​ച്ച​വി​ടി, സി ​ടി സ​ക്ക​രി​യ, പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ർ ത​ങ്ങ​ൾ ശി​ഹാ​ബ്, ബാ​പ്പു​ട്ടി അ​ച്ചു​തൊ​ടി​ക, കെ ടി ഉ​മ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.