Sun. Apr 28th, 2024
മ​റ​യൂ​ര്‍:

മ​റ​യൂ​ര്‍ കാ​ന്ത​ല്ലൂ​ര്‍ മേ​ഖ​ല​യി​ലെ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​ക​ളി​ല്‍ ഒ​ന്നാ​യ ഭ്ര​മ​രം വ്യൂ ​പോ​യ​ൻ​റ്​ ഏ​റ്റെ​ടു​ക്കാ​ൻ വ​നം​വ​കു​പ്പ് നീ​ക്കം. എ​ന്നാ​ൽ, വ്യൂ ​പോ​യ​ൻ​റ്​ അ​ട​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

2009ല്‍ ​ചി​ത്രീ​ക​രി​ച്ച ഭ്ര​മ​രം സി​നി​മ​യു​ടെ പ്ര​ധാ​ന ലൊ​ക്കേ​ഷ​നാ​ണ് കാ​ന്ത​ല്ലൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ കു​ള​ച്ചി​വ​യ​ലി​നു സ​മീ​പ​മു​ള്ള ഈ ​സ്ഥ​ലം. മ​റ​യൂ​ര്‍ മേ​ഖ​ല​യും കൃ​ഷി​ഭൂ​മി​യും മ​ല​ക​ളു​ടെ കാ​ഴ്ച​ക​ളും ഉ​ള്‍പ്പെ​ടെ പ്ര​കൃ​തി​ഭം​ഗി ആ​സ്വ​ദി​ക്കാ​ന്‍ വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍ ഇ​വി​ടെ വ​രു​ന്ന​ത് പ​തി​വാ​ണ്.

ഇ​തി​നി​ട​യി​ലാ​ണ് പെ​രു​മ്പാ​വൂ​ര്‍ സ്വ​ദേ​ശി നാ​ദി​ര്‍ഷ ഇ​വി​ടെ കൊ​ക്ക​യി​ല്‍ ചാ​ടി മ​രി​ക്കു​ക​യും മ​റ​യൂ​ര്‍ സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ കൈ​ഞ​ര​മ്പു​ക​ള്‍ മു​റി​ച്ച് ഗു​രു​ത​രാ​വ​സ്ഥ​യി​ലും ക​ണ്ട​ത്. തു​ട​ര്‍ന്ന് ക​ഴി​ഞ്ഞ​ദി​വ​സം കാ​ന്ത​ല്ലൂ​ര്‍ റേ​ഞ്ചി​ലെ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ലം സ​ന്ദ​ര്‍ശി​ക്കു​ക​യും ഇ​ത് വ​ന​ഭൂ​മി​യാ​ണെ​ന്ന്​ വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്​​തു.

എ​ന്നാ​ൽ, കാ​ന്ത​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ പി ടി മോ​ഹ​ന്‍ദാ​സ് ഉ​ള്‍പ്പെ​ടെ​യു​ള്ള പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി​യ​തി​ൽ വ്യൂ ​പോ​യ​ൻ​റ്​ കു​ള​ച്ചി​വ​യ​ലി​ലെ ആ​ദി​വാ​സി പ​ള​നി​സ്വാ​മി​യു​ടെ കൈ​വ​ശ​മാ​ണ്. ഇ​വി​ടെ എ​ത്തു​ന്ന സ​ഞ്ചാ​രി​ക​ൾ​ക്ക്​ 20 രൂ​പ ടി​ക്ക​റ്റ്​ നി​ര​ക്കും ഇ​ദ്ദേ​ഹം ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

പ​ള​നി​സ്വാ​മി​യു​ടെ കൈ​യി​ല്‍ ഈ ​സ്ഥ​ല​ത്തി​ന് പ​ട്ട​യം ഉ​ള്ള​താ​യും പ​റ​യ​പ്പെ​ടു​ന്നു. എ​ന്നാ​ല്‍, വ​നം​വ​കു​പ്പ് ത​ങ്ങ​ളു​ടെ ഭൂ​മി​യാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്നു.

താ​ല്‍ക്കാ​ലി​ക​മാ​യി ടി​ക്ക​റ്റ്​ നി​ര​ക്ക്​ ഈ​ടാ​ക്ക​രു​തെ​ന്നും എ​ന്നാ​ല്‍, സ​ഞ്ചാ​രി​ക​ളെ അ​നു​വ​ദി​ക്ക​ണ​മെ​ന്നും വ​നം​വ​കു​പ്പ്​ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. സ്ഥ​ല​ത്തിൻ്റെ രേ​ഖ പ​രി​ശോ​ധി​ച്ച് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി യോ​ഗം ചേ​ർ​ന്ന്​ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും ആ​രു​ടെ കൈ​വ​ശം ആ​യാ​ലും വ്യൂ ​പോ​യ​ൻ​റ്​ വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍ക്ക് തു​റ​ന്നു​കൊ​ടു​ക്കു​മെ​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ പി ടി മോ​ഹ​ന്‍ദാ​സ് പ​റ​ഞ്ഞു