Sat. Apr 27th, 2024
തി​രു​വ​ന​ന്ത​പു​രം:

മൊ​ബൈ​ൽ ഫോ​ണിൻ്റെയും ജീ​വി​ത​സാ​ഹ​ച​ര്യ​ങ്ങ​ളു​ടെ​യും പ​രി​മി​തി​ക​ൾ​ക്കു​ള്ളി​ൽ നി​ന്ന് ത​മി​ഴ്താ​രം സൂ​ര്യ​യെ​പ്പോ​ലും അ​ത്ഭു​ത​പ്പെ​ടു​ത്തി​യ ചെ​ങ്ക​ൽ​ചൂ​ള​യി​ലെ മി​ടു​ക്ക​ന്മാ​ർ​ക്ക് സ്വ​പ്ന സാ​ഫ​ല്യ​മാ​യി മി​നി ഷൂ​ട്ടി​ങ്​ യൂ​നി​റ്റ് സ​മ്മാ​നി​ച്ച് ന​ട​ൻ ജ​യ​കൃ​ഷ്ണ​ൻ.

മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച വി​ഡി​യോ വൈ​റ​ലാ​യ​വ​ർ​ക്ക് മി​ക​ച്ച സാ​ങ്കേ​തി​ക​വി​ദ്യ​യി​ലൂ​ടെ ലോ​ക​ത്ത് ത​ന്നെ അ​റി​യ​പ്പെ​ടാ​ൻ ക​ഴി​യ​ട്ടെ​യെ​ന്ന് മി​നി ഷൂ​ട്ടി​ങ്​ യൂ​നി​റ്റ് സ​മ്മാ​നി​ച്ച് ന​ട​ൻ പ​റ​ഞ്ഞു. വൈ​റ​ൽ കൂ​ട്ട​ത്തി​ലെ താ​ര​ങ്ങ​ളാ​യ അ​ബി, കാ​ർ​ത്തി​ക്, സ്മി​ത്ത്, ജോ​ജി, സി​ബി, പ്ര​വി​ത് എ​ന്നി​വ​ർ ജ​യ​കൃ​ഷ്ണ​നി​ൽ നി​ന്നും യൂ​നി​റ്റ് ഏ​റ്റു​വാ​ങ്ങി.

ഒ​രു ചെ​റി​യ സി​നി​മ വ​രെ നി​ർ​മി​ക്കാ​നാ​വു​ന്ന പ്ര​ഫ​ഷ​ന​ൽ കാ​മ​റ ജിം​ബ​ൽ, ട്രൈ​പോ​ഡ്, ലൈ​റ്റു​ക​ൾ, മോ​ണി​റ്റ​ർ സ്ക്രീ​ൻ തു​ട​ങ്ങി അ​ടി​സ്ഥാ​ന ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ല്ലാം ഇ​തി​ലു​ണ്ട്. ​

തൻ്റെ ക​ലാ​ജീ​വി​ത​ത്തിൻ്റെ തു​ട​ക്ക​കാ​ല​ത്ത് ചെ​ങ്ക​ൽ​ച്ചൂ​ള​യി​ൽ നി​ന്നു​ള്ള​വ​ർ ന​ൽ​കി​യ പി​ന്തു​ണ​യെ അ​ദ്ദേ​ഹം അ​നു​സ്മ​രി​ച്ചു. ച​ല​ച്ചി​ത്ര നി​ർ​മാ​ണ​ത്തി​ൽ സാ​ങ്കേ​തി​ക വി​ജ്ഞാ​ന​വും പ​രി​ശീ​ല​ന​വും ന​ൽ​കാ​ൻ ഈ ​മേ​ഖ​ല​യി​ലെ വി​ദ​ഗ്ധ​രാ​യ ഇ​ൻ​വി​സ് മ​ൾ​ട്ടി​മീ​ഡി​യ​യും ജ​യ​കൃ​ഷ്ണ​ന് ഒ​പ്പ​മു​ണ്ട്.

ഇ​ൻ​വി​സ് മ​ൾ​ട്ടി​മീ​ഡി​യ ക​ഴി​ഞ്ഞ ര​ണ്ട​ര പ​തി​റ്റാ​ണ്ടാ​യി ഐ ടി, ടെ​ലി​വി​ഷ​ൻ, പ​ര​സ്യ-​സി​നി​മ നി​ർ​മാ​ണ രം​ഗ​ങ്ങ​ളി​ൽ സ​ജീ​വ​മാ​യ സ്ഥാ​പ​ന​മാ​ണ്. ചെ​ങ്ക​ൽ​ചൂ​ള​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​ൻ​വീ​സ് പ്ര​തി​നി​ധി​ക​ളാ​യ ര​ജ്ഞി​ത് രാ​ജ​ശേ​ഖ​ര​ൻ, ശ്രീ​നി രാ​മ​കൃ​ഷ്ണ​ൻ, എആ​ർ റ​ഹ്മാ​ൻ മ്യൂ​സി​ക് സ്കൂ​ളി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​യും ചെ​ങ്ക​ൽ​ചൂ​ള നി​വാ​സി​യു​മാ​യ നി​തീ​ഷ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.