Sat. Nov 23rd, 2024
സീതാംഗോളി:

വീട്ടിൽ വളർത്തിയ വൃക്ഷത്തൈകൾ സ്വാതന്ത്ര്യ ദിനത്തിൽ സൗജന്യമായി വിതരണം ചെയ്ത് സീതാംഗോളിയിലെ ഈസക്കുഞ്ഞി. ടൗണിലും വീടുകളിലും ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് ഗ്ലാസ്സുകൾ, പ്ലാസ്റ്റിക് കവറുകൾ, ചാക്കുകൾ തുടങ്ങിയവ ശേഖരിച്ച് ഇതിൽ പ്ലാവ്, മാവ്, സപ്പോട്ട, ഈത്തപ്പഴം, പേരയ്ക്ക എന്നിങ്ങനെയുള്ള ഫലവൃക്ഷത്തൈകൾ വളർത്തി അതു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, തൊഴിലാളികൾ എന്നിവർക്കു സൗജന്യമായി വിതരണം ചെയ്യുന്നതാണ് ഈസക്കുഞ്ഞിയുടെ ശീലം.

പേപ്പറിൽ പൊതിഞ്ഞു വിത്തുകളുടെ കെട്ടുകളുണ്ടാക്കിയും നൽകുന്നുണ്ട്. ടൗണിൽ സഹോദരൻമാരൊത്ത് 14 സെന്റ് സ്ഥലത്തു താമസിക്കുന്ന ഈസക്കുഞ്ഞി മണ്ണ് പുറത്തു നിന്നുമെത്തിച്ചാണു തൈകൾ വളർത്തുന്നത്. 3 വർഷം മുൻപ് ഇതു സൗജന്യമായി നൽകാൻ തുടങ്ങി.

ടൗണിൽ ഉപേക്ഷിച്ച പ്ലാസ്റ്റിക് വസ്തുക്കൾ പുനർ ഉപയോഗയോഗ്യമാക്കിയാണു മണ്ണൊരുക്കി തൈകൾ വളർത്തുന്നത്. ഇന്നലെ ടൗണിൽ നടത്തിയ ചെടികളുടെ വിതരണം കുമ്പള സ്റ്റേഷനിലെ സിപിഒ കൃപേഷ് ഉദ്ഘാടനം ചെയ്തു.