എടവണ്ണപ്പാറ:
കോഴിക്കോട്- -മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് ചാലിയാറിന് കുറുകെ നിർമിക്കുന്ന കൂളിമാട് പാലത്തിൻറെ പുഴയിലെ തൂണുകളുടെ അവസാന പൈലിങ് പൂർത്തിയായി.പുഴയിലെ അഞ്ച് തൂണുകൾക്കായി 30 പൈലുകളാണ് വേണ്ടത്. ഇതിൽ 30ാമത്തെ പൈലിൻറെ കോൺക്രീറ്റാണ് അവസാനിച്ചത്.
പാലത്തിന് മൊത്തം 60 പൈലുകൾ ആവശ്യമാണ്. കൂളിമാട് ഭാഗത്ത് പി സിക്സ് തൂണിൻറെ മുഴുവൻ പൈലുകളുടെ പ്രവൃത്തിയും നേരത്തേ അവസാനിച്ചിരുന്നു. പി ടൂ തൂണിൻറെ പിയർ ക്യാപും പി ഫൈവ് തൂണിൻറെ പൈൽ ക്യാപും പൂർത്തിയാക്കിയിട്ടുണ്ട്.
നേരത്തേ കൂളിമാട് ഭാഗത്തും മപ്രം ഭാഗത്തും സ്പാനുകൾക്കായി കോൺക്രീറ്റ് പൂർത്തിയായിരുന്നു. പിണറായി സർക്കാറിൻറെ ഒന്നാം മന്ത്രിസഭയിൽ 25 കോടി രൂപ ചെലവിൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം ആരംഭിച്ച പാലം മന്ത്രി ടി പി രാമകൃഷ്ണനാണ് നിർമാണോദ്ഘാടനം നിർവഹിച്ചത്.