Tue. Nov 5th, 2024
നിലമ്പൂർ:

പ്രളയ പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള സംസ്ഥാനത്തെ ആദ്യ മാതൃക ആദിവാസി വില്ലേജ് പദ്ധതി വേഗത്തിൽ പൂർത്തിയാക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു. കണ്ണംകുണ്ടിലെ മാതൃക ആദിവാസി വില്ലേജിലെ ആദ്യഘട്ട ഒമ്പത് വീടുകളുടെ താക്കോൽദാനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.വില്ലേജിലെ 34 കുടുംബങ്ങളിൽ 9 കുടുംബങ്ങൾക്കാണ് ആദ്യഘട്ടം വീട് നൽകിയത്.

25 കുടുബങ്ങള്‍ക്ക് ആറുമാസത്തിനുള്ളില്‍ പുതിയ വീടുകള്‍ നിര്‍മിച്ചുനല്‍കുമെന്നും മന്ത്രി പറഞ്ഞു. വീടുകളുടെ നിര്‍മാണത്തിന് സര്‍ക്കാര്‍ തുകയ്ക്ക് പുറമെ തുക നല്‍കിയവരെ മന്ത്രി ആദരിച്ചു. പി കെ ബഷീര്‍ എംഎല്‍എ അധ്യക്ഷനായി.

പി വി അബ്ദുൽവഹാബ് എംപി, കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍, നിലമ്പൂര്‍ നഗരസഭാ ചെയര്‍മാന്‍ മാട്ടുമ്മല്‍ സലീം, ചാലിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് പി മനോഹരന്‍, ബ്ലേക്ക് പഞ്ചായത്ത് അംഗം സഹില്‍ അകമ്പാടം, തോണിയില്‍ സുരേഷ്, എ ഷെരീഫ്, ജില്ലാ ഡെവലപ്മെന്റ് കമീഷണര്‍ പ്രേംകൃഷ്ണന്‍, പെരിന്തല്‍മണ്ണ സബ് കലക്ടര്‍ ശ്രീധന്യാ സുരേഷ്, ഡെപ്യൂട്ടി കലക്ടര്‍ പി എന്‍ പുരുഷോത്തമന്‍, നിലമ്പൂര്‍ തഹസില്‍ദാര്‍ പി രഘുനാഥന്‍, ഐടിഡിപി പ്രൊജക്ട് ഓഫീസര്‍ ടി ശ്രീകുമാരന്‍ എന്നിവര്‍ സംസാരിച്ചു.