Mon. Dec 23rd, 2024
വ​ള്ളി​ക്കു​ന്ന്:

ക​നോ​ലി ക​നാ​ലി​ന് കു​റു​കെ​യു​ള്ള പാ​ല​ങ്ങ​ള്‍ പു​തു​ക്കി​പ്പ​ണി​യാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ ച​ര്‍ച്ച ചെ​യ്യാ​ന്‍ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി എ മു​ഹ​മ്മ​ദ് റി​യാ​സിൻറെ അ​ധ്യ​ക്ഷ​ത​യി​ല്‍ അ​ടു​ത്തയാഴ്ച ഓ​ണ്‍ലൈ​ൻ യോ​ഗം ചേ​രും.ചേ​ലേ​മ്പ്ര-ക​ട​ലു​ണ്ടി പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന പാ​റ​ക്ക​ട​വ് പാ​ലം, ചെ​റ​ക്ക​ട​വ് പാ​ലം, വ​ള്ളി​ക്കു​ന്ന്-​ക​ട​ലു​ണ്ടി പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന മു​ക്ക​ത്ത​ക്ക​ട​വ് പാ​ലം എ​ന്നി​വ ഉ​ള്‍നാ​ട​ന്‍ ജ​ല​ഗ​താ​ഗ​ത​ത്തി​ന് അ​നു​യോ​ജ്യ​മാ​കുംവി​ധം പു​തു​ക്കി​പ്പ​ണി​യു​ന്ന​ത് ച​ര്‍ച്ച ചെ​യ്യാ​ൻ മ​ന്ത്രി​ക്ക് പി ​അ​ബ്​​ദു​ൽ ഹ​മീ​ദ് എം ​എ​ല്‍ ​എ ക​ത്തു​ന​ല്‍കി​യി​രു​ന്നു.

ഇ​തേ തു​ട​ര്‍ന്നാ​ണ് ചേ​ലേ​മ്പ്ര, ക​ട​ലു​ണ്ടി, വ​ള്ളി​ക്കു​ന്ന് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ള്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​രു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ യോ​ഗം ചേ​രാ​ന്‍ തീ​രു​മാ​ന​മാ​യ​ത്.മു​ക്ക​ത്ത്ക​ട​വ് പാ​ലം ഒ​ഴി​കെ മ​റ്റു പാ​ല​ങ്ങ​ളു​ള്ള റൂ​ട്ടി​ലൊ​ന്നും നി​ല​വി​ല്‍ ബ​സ് സ​ര്‍വി​സി​ല്ല. പാ​ല​ങ്ങ​ള്‍ക്ക് വീ​തി കു​റ​വാ​യ​തി​നാ​ലാ​ണി​ത്.

ബ​സ് സ​ര്‍വി​സ് ഉ​ള്‍പ്പെ​ടെ​യു​ള്ള റൂ​ട്ടാ​ക്കി മാ​റ്റ​ണ​മെ​ങ്കി​ല്‍ വീ​തി കു​റ​ഞ്ഞ പാ​ല​ങ്ങ​ള്‍ പൊ​ളി​ച്ച് പു​തി​യ​ത് പ​ണി​യ​ണം. ജ​ന​വാ​സ മേ​ഖ​ല​യി​ല്‍നി​ന്ന് അ​ല്‍പം മാ​റി പാ​ല​ങ്ങ​ള്‍ പ​ണി​യു​ക​യാ​ണെ​ങ്കി​ല്‍ അ​പ്രോ​ച്ച് റോ​ഡി​ന് സ്ഥ​ലം വി​ട്ടു​ന​ല്‍കാ​ന്‍ സ്വ​കാ​ര്യ വ്യ​ക്തി​ക​ള്‍ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​ട്ടു​ണ്ട്. പാ​റ​ക്ക​ട​വ് പാ​ലം പു​തു​ക്കി​പ്പ​ണി​താ​ല്‍ ഇ​ടി​മു​ഴി​ക്ക​ല്‍, മ​ണ്ണൂ​ര്‍, ചാ​ലി​യം, മേ​ഖ​ല​ക​ളി​ലേ​ക്കു​ള്ള യാ​ത്ര കൂ​ടു​ത​ല്‍ സൗ​ക​ര്യ​പ്ര​ദ​മാ​കും.

ബേ​പ്പൂ​ര്‍ തു​റ​മു​ഖം വ​ഴി ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് എ​ളു​പ്പ​വ​ഴി​യൊ​രു​ക്കാ​നുമാകും. ഇ​ക്കാ​ര്യ​ങ്ങ​ളെ​ല്ലാം പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് എം ​എ​ൽ എ മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.