Sun. Feb 23rd, 2025
തവനൂർ:

കൊവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളിൽ ആളുകൾ കൂട്ടത്തോടെ തള്ളിക്കയറുമ്പോൾ തവനൂരിലെ വാക്‌സിനേഷൻ കേന്ദ്രം മാതൃകയാകുന്നു. പഞ്ചായത്തിന്റെ നേതൃത്വത്തിൽ തൃക്കണാപുരം ജിഎൽപി സ്‌കൂളിലാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. തവനൂർ ആശുപത്രിയിലെ സ്ഥലപരിമിതി കണക്കിലെടുത്താണ് സ്‌കൂൾ തിരഞ്ഞെടുത്തത്.

വാക്സിനേഷനുമായി ബന്ധപ്പെട്ട് പഞ്ചായത്തിൽ പ്രത്യേകം ഫോൺ നമ്പറുകൾ ഒരുക്കിയിട്ടുണ്ട്. വാക്‌സിനേഷൻ കേന്ദ്രത്തിൽ ടോക്കൺ നൽകി സാമൂഹിക അകലത്തിൽ ഇരിപ്പിടങ്ങൾ തയാറാക്കിയിട്ടുണ്ട്. വെയിലും മഴയും ഏൽക്കാതിരിക്കാൻ പന്തലും ഒരുക്കിയിട്ടുണ്ട്. ശാരീരിക ബുദ്ധിമുട്ടുള്ളവർക്ക് വാക്സീൻ നൽകാൻ പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.