Thu. Jan 23rd, 2025
പന്തീരാങ്കാവ്:

ബൈപാസ് അരികിലെ മരം മുറിക്കൽ ആരംഭിച്ചപ്പോൾ പന്തീരാങ്കാവ് ജംക്‌ഷൻ സൗത്തിൽ ഇരുവശത്തും സന്ധ്യ മയങ്ങുന്നതോടെ നൂറു കണക്കിന് പക്ഷികൾ ചേക്കേറുന്ന പതിവ് തെറ്റി. സന്ധ്യയോടെ വിവിധ ഇനം പക്ഷികൾ മരങ്ങളിൽ കൂട്ടം കൂടി കലപില കൂട്ടുന്നതായിരുന്നു ഇവിടത്തെ പതിവ്. റോഡ് വശങ്ങളിലെ ഈ പക്ഷിസങ്കേതം ഇല്ലാതാവുകയാണ്.

മുറിക്കുന്ന മരങ്ങൾക്ക് പകരം പത്തിരട്ടി വച്ചു പിടിപ്പിക്കുന്നതിനായി 1.6 കോടി രൂപയാണ് സാമൂഹിക വനവൽക്കരണ വിഭാഗത്തിന് ദേശീയപാത വിഭാഗം കൈമാറിയത്.