Fri. Nov 22nd, 2024

ആലപ്പുഴ

ആലപ്പുഴ – ചങ്ങനാശേരി റോഡ്‌ നവീകരണത്തിന്റെ ഭാഗമായി കളർകോട്, പൊങ്ങ പാലങ്ങൾ ആഗസ്‌ത്‌ ഒന്നുമുതൽ പൊളിക്കും. 70 ദിവസംകൊണ്ട് പുതിയ പാലം പൂർത്തിയാക്കും.  ഈ പാലങ്ങളിലൂടെ തദ്ദേശവാസികളുടെ വലിയ വാഹനങ്ങളുടെ ഗതാഗതം പൂർണമായി നിരോധിച്ചു.

തദ്ദേശത്തുള്ള വലിയ വാഹനങ്ങൾക്ക് പെരുന്ന ഭാഗത്തുനിന്ന്‌ പൊങ്ങ പാലത്തിന്റെ കിഴക്കുഭാഗം വരെയും ആലപ്പുഴ ഭാഗത്തുനിന്ന്‌ കളർകോട് പാലത്തിന്റെ പടിഞ്ഞാറ് ഭാഗം വരെയും മാത്രമേ എത്താനാകൂ. ചെറിയ പ്രാദേശിക വാഹനങ്ങളും മിനി ആംബുലൻസും പോകാൻ സാധിക്കുന്ന തരത്തിൽ പൊളിക്കുന്ന പാലത്തിന്‌ സമീപം ഡൈവേർഷൻ റോഡ് ഉണ്ടാകും.

പൊളിക്കുന്ന രണ്ട് പാലങ്ങളുടെ ഇടയ്‌ക്കുള്ള ഭാഗത്തേക്ക്‌ പ്രവേശിക്കാൻ കൈനകരി ഭാഗത്ത് എ സി റോഡിൽ എത്തുന്ന റോഡ് മാർഗം സ്വീകരിക്കാം. എ സി റോഡ് നവീകരണവുമായി ബന്ധപ്പെട്ട് എ-സി റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതിനാൽ ആഗസ്‌ത്‌ മൂന്നുമുതൽ ആലപ്പുഴയിൽനിന്ന്‌ ചങ്ങനാശേരിയിലേക്കും തിരിച്ചും നെടുമുടി പുളിങ്കുന്ന് കിടങ്ങറ വഴി ജലഗതാഗതവകുപ്പ് കൂടുതൽ ബോട്ട് സർവീസുകൾ നടത്തും.

രാവിലെ ഏഴുമുതൽ വൈകിട്ട്‌ ഏഴു വരെയുള്ള സമയത്ത് കുറഞ്ഞത് 400 രൂപ നിരക്കിൽ (15 മിനിറ്റ് സമയത്തേക്ക് പത്തുപേർക്ക് സഞ്ചരിക്കുന്നതിന്) ചങ്ങനാശേരി കേന്ദ്രീകരിച്ച് വാട്ടർ ടാക്‌സി സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.

By Rathi N