Sun. Dec 22nd, 2024

പാലക്കാട് ∙

മന്ത്രി എകെ ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് യുവമോർച്ച നടത്തിയ കലക്ടറേറ്റ് മാ‍ർച്ചിൽ സംഘർഷാവസ്ഥ. പൊലീസ് ഒന്നിലേറെത്തവണ ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡ് മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചപ്പോഴാണു ജലപീരങ്കി പ്രയോഗിച്ചത്.

പിന്നീട് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കി. മാർച്ച് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി പി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പീഡന കേസ് ഒത്തുതീ‍ർപ്പാക്കാൻ ശ്രമിച്ച മന്ത്രി രാജിവയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യുവമോർച്ച ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ അധ്യക്ഷനായി.

സംസ്ഥാന വൈസ് പ്രസിഡന്റ് ഇപി നന്ദകുമാർ, ജില്ലാ ജനറൽ സെക്രട്ടറി എസ് ധനേഷ്, ഉപാധ്യക്ഷൻ കെഎം പ്രതീഷ്, സെക്രട്ടറിമാരായ നവീൻ വടക്കന്തറ, കെ പ്രശാന്ത്, ട്രഷറർ അജയ് വർമ, ഷിനു, മുകേഷ് പള്ളത്തേരി, രജീഷ് പണിക്കർ, വിഷ്ണു ഗുപ്ത, ലാൽകൃഷ്ണ എന്നിവർ നേതൃത്വം നൽകി.

By Rathi N