Wed. Jan 22nd, 2025

അമ്പലപ്പുഴ ∙

കടൽഭിത്തി തീരെയില്ലാത്ത വണ്ടാനം മാധവമുക്കിനു സമീപം ഉണ്ടായ കടലാക്രമണത്തിൽ വീടുകൾക്കു ഭീഷണി. 100 മീറ്റർ നീളത്തിൽ തീരവും കവർന്നു. തെങ്ങുകളും കടപുഴകി വീണു.

പുതുവൽ ജോയി, പാലത്തയ്യിൽ സോമൻ എന്നിവരുടെ വീടുകൾക്കാണ് കടലാക്രമണ ഭീഷണിയുള്ളത്. വീടുകളോ‌ടു ചേർന്ന തീരത്ത് ചാക്കിൽ മണൽ നിറച്ച് മണൽ വാരൽ യന്ത്രത്തിന്റെ സഹായത്തോടെ അടുക്കി പ്രതിരോധം തീർത്തു. കടലാക്രമണം രൂക്ഷമാകുന്നതിനു മുൻപു പുലിമുട്ടോടു കൂടിയ കടൽഭിത്തി നിർമിക്കണമെന്നാണ് തീരദേശവാസികളുടെ ആവശ്യം.

By Rathi N