Sun. Dec 22nd, 2024
തിരുവല്ല:

തിരുവല്ല താലൂക്ക് ആശുപത്രിയിലെ കോവിഡ് ഐസിയുവിൻ്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷയായി. മാത്യു ടി തോമസ് എംഎല്‍എ നാട മുറിച്ച് കോവിഡ് ഐസിയു നാടിന്‌ സമര്‍പ്പിച്ചു.

നിലവിൽ നാല് കിടക്കയുള്ള ഐസിയുവിന് അടുത്തുള്ള വാര്‍ഡില്‍ ആറ് ഐസിയു കിടക്ക ഉള്‍പ്പെടുത്തി എന്‍എച്ച്എം കോവിഡ് ഫണ്ടില്‍ നിന്നും 11.25 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ ഐസിയു സജ്ജീകരിച്ചത്. സെന്‍ട്രലൈസ്ഡ് ഓക്സിജിന്‍, സ്വകാര്യതക്കായി കര്‍ട്ടന്‍ പാര്‍ട്ടീഷന്‍, പവര്‍ ബായ്ക്കപ്പിനായി യുപിഎസ്, പ്രത്യേകം നേഴ്‌സ് സ്റ്റേഷന്‍ എന്നീ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി. 700 ചതുരശ്ര അടി വിസ്തൃതിയുണ്ട് ഐസിയു വിഭാഗത്തിന്.

കലക്ടര്‍ ഡോ ദിവ്യ എസ് അയ്യര്‍, തിരുവല്ല നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബിന്ദു ജയകുമാര്‍, കൗണ്‍സിലര്‍മാരായ ബിന്ദു ജേക്കബ്, ജിജി വട്ടശേരില്‍, ശ്രീനിവാസ് പുറയാറ്റ്, ജെനു മാത്യു, പ്രേംജിത് ശര്‍മ, ജോസ് പഴയിടം, ചന്ദ്രലാല്‍, റെയ്‌ന ജോര്‍ജ്, അഡ്വ രതീഷ് കുമാര്‍, അഡ്വ എം ബി നൈനാന്‍, ബിന്ദു വേലായുധന്‍, ഡോ ജി അജയ് മോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

By Divya