Sun. Feb 23rd, 2025
ഏനാത്ത്:

ഏഴംകുളം പഞ്ചായത്തിൽ ഏനാത്ത് വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനങ്ങൾക്ക് സ്വന്തം കെട്ടിടം വേണമെന്ന ആവശ്യത്തിന് പരിഹാരമില്ല. പ്രാഥമികാരോഗ്യ ഉപകേന്ദ്രം, മൃഗാശുപത്രി എന്നിവയ്ക്കായി കാത്തിരിപ്പും നീളുന്നു. കൂടുതൽ ആളുകൾ സേവനം തേടുന്ന ഇ എസ് ഐ, സബ് റജിസ്ട്രാർ ഓഫിസ്, കെഎസ്ഇബി, എന്നിവയാണ് പരിമിതമായ സാഹചര്യങ്ങളിൽ വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നത്.

25 വർഷം മുൻപ് സ്ഥാപിതമായ ഇ എസ് ഐ ഡിസ്പെൻസറിയും കെഎസ്ഇബി ഓഫിസും ഇപ്പോൾ ഒരേ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ഇ എസ് ഐ ഡിസ്പെൻസറിക്കു വേണ്ടി തറക്കല്ലിട്ടിട്ട് ഒരു പതിറ്റാണ്ടിലധികമായി. കെട്ടിടം നിർമിക്കുന്നതിനായി പ‍ഞ്ചായത്ത് ഇഎസ്ഐ കോർപ്പറേഷന് ആവശ്യപ്രകാരം കൂടുതൽ സ്ഥലവും വിട്ടു നൽകി. എന്നാൽ ഇരു സർക്കാരിന്റെയും ഭാഗത്തു നിന്ന് തുടർ നടപടിയുണ്ടായില്ല.

അരനൂറ്റാണ്ട് മുൻപ് സ്ഥാപിതമായ സബ് റജിസ്ട്രാർ ഓഫിസ് വാടക കെട്ടിടത്തിലെ മുകൾ നിലയിലാണ് പ്രവർത്തിക്കുന്നത്. കൈതപ്പറമ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തിനു കീഴിൽ ഏനാത്ത് ഉപ കേന്ദ്രം വേണമെന്ന ആവശ്യത്തിനും പരിഹാരം നീളുന്നു

By Divya