Wed. Jan 22nd, 2025

തൃശൂർ:

ടോക്കിയോ ഒളിംപിക്സിന്റെ ആവേശത്തിലേക്കുണരാൻ ദീപശിഖാ പ്രയാണവും ദീപം തെളിക്കലും. ഒളിംപിക്സിൽ പങ്കെടുക്കുന്ന കേരളത്തിൽനിന്നുള്ള 9 കായിക താരങ്ങൾക്ക് വിജയാശംസകൾ നേർന്ന് ജില്ലാ സ്പോർട്സ് കൗൺസിലും ജില്ലാ ഒളിംപിക് അസോസിയേഷനും സായിയും കായിക അസോസിയേഷനുകളും ചേർന്നാണ് നഗരത്തിൽ ചടങ്ങുകൾ സംഘടിപ്പിച്ചത്.

ദീപശിഖാ പ്രയാണം തെക്കേ ഗോപുരനടയിൽ മേയർ എംകെ വർഗീസ് ഉദ്ഘാടനം ചെയ്തു. നഗരംചുറ്റി പ്രയാണം തേക്കിൻകാട്ടിൽ സമാപിച്ചതോടെ ഒളിംപ്യൻ ലിജോ ഡേവിഡ് തോട്ടാൻ ദീപം തെളിച്ചു. ഒപ്പം ഒളിംപിക്സിന്റെ ചിഹ്നമായ 5 വളയങ്ങളും പ്രകാശിച്ചു.

കെആർ സാംബശിവൻ, ബിന്നി ഇമ്മട്ടി, ജോഫി മാത്യു, പിബി അജയകുമാർ, സ്റ്റാലിൻ റാഫേൽ, കെഎൽ മഹേഷ് എന്നിവർ നേതൃത്വം നൽകി.

By Rathi N