Sun. Dec 22nd, 2024
കോഴിക്കോട്:

ന്യൂനപക്ഷ അനുപാതം എടുത്തു കളഞ്ഞ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഭാവി നടപടികൾ തീരുമാനിക്കാൻ മുസ്ലീസംഘടനകളുടെ യോ​ഗം വിളിച്ച് മുസ്ലീം ലീ​ഗ്. കൊവിഡ് പശ്ചാത്തലത്തിൽ ഇന്ന് വൈകിട്ട് ഏഴരയ്ക്ക് ഓൺലൈനായാവും യോ​ഗം ചേരുക.

സച്ചാർ കമ്മീഷൻ ശുപാർ‌ശകളുടെ അടിസ്ഥാനത്തിൽ മുസ്ലീം സമൂഹത്തിൻ്റെ പിന്നോക്കാവസ്ഥ പരിഹരിക്കാൻ നടപ്പാക്കിയ ന്യൂനപക്ഷ സ്കോള‍ർഷിപ്പ് അടക്കമുള്ള പദ്ധതികൾ കോടതി വിധിയിലൂടേയും സർക്കാർ നടപടിയിലൂടേയും തടസപ്പെട്ട സാഹചര്യത്തിൽ തുടർനടപടികൾ ആലോചിക്കാനാണ് മുസ്ലിം സാമുദായിക – മത സംഘടനാ നേതാക്കളുടെ യോഗം സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ വിളിച്ചു ചേ‍ർത്തതെന്ന് മുസ്ലീം ലീ​ഗ് അറിയിച്ചു.