Sun. Dec 22nd, 2024
ഇടുക്കി:

തൊടുപുഴ നഗരത്തിൽ ഒടിഞ്ഞ സ്ലാബിൽ തട്ടിവീണ് വെള്ളിയാമറ്റം സ്വദേശി മരിച്ച സംഭവം വേദനാജനകമെന്ന് മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്‌. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടി സ്വീകരിക്കും.

അടിയന്തരമായി ഒടിഞ്ഞ സ്ലാബുകൾ മാറ്റാനും നടപ്പാതകളിൽ സുരക്ഷാവേലികൾ നിർമിക്കാനും സീബ്രാ ലൈനുകൾ പുനസ്ഥാപിക്കാനും നിർദേശം നൽകി. നടപ്പാതകളിലെ കൈയേറ്റങ്ങളും അനധികൃത കച്ചവടങ്ങളും നഗരസഭ ഉടനെ ഒഴിപ്പിക്കും. ദീർഘകാല പദ്ധതികൾ ആവിഷ്‌കരിക്കാൻ 22ന് പൊലീസ്, പൊതുമരാമത്ത് വകുപ്പുകളെ പങ്കെടുപ്പിച്ച് യോഗം ചേരുമെന്നും ചെയർമാൻ പറഞ്ഞു.

By Divya