Mon. Dec 23rd, 2024

കോഴിക്കോട്‌:

വൈദ്യുതി നിയമ ഭേദഗതി പാർലമെന്റിൽ അവതരിപ്പിക്കുന്നതിനും വൈദ്യുതി മേഖല സ്വകാര്യവൽക്കരണത്തിനും എതിരെ  പ്രതിഷേധ സമരം. നാഷണൽ കോ–ഓർഡിനേഷൻ കമ്മിറ്റി ഓഫ്‌ ഇലക്‌ട്രിസിറ്റി എംപ്ലോയീസ്‌ ആൻഡ്‌ എൻജിനിയേഴ്‌സ്‌ നേതൃത്വത്തിലായിരുന്നു വൈദ്യുതി ജീവനക്കാരുടെ സമരം. ജില്ലയിൽ 100 കേന്ദ്ര സർക്കാർ ഓഫീസുകൾക്കു മുമ്പിൽ സമരമുണ്ടായി.

കോഴിക്കോട്‌ ആദായനികുതി ഓഫീസിനു മുമ്പിൽ സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി കെ മുകുന്ദൻ ഉദ്‌ഘാടനം ചെയ്‌തു. 
എം വിനോദ്‌ അധ്യക്ഷനായി. പി കെ പ്രമോദ്‌, ഇ മനോജ്‌, എം എം അബ്ദുൾ അക്‌ബർ, ഒ ശിവദാസൻ, കെ രതീഷ്‌, പി ഐ പുഷ്‌പരാജ്‌, കെ പി സീമ, എ അനില എന്നിവർ സംസാരിച്ചു.ഹെഡ്‌ പോസ്‌റ്റോഫീസിനു മുമ്പിൽ എഐടിയുസി ജില്ലാ സെക്രട്ടറി പി കെ നാസർ ഉദ്‌ഘാടനം ചെയ്‌തു. കെ കൃഷ്‌ണൻകുട്ടി അധ്യക്ഷനായി.