Wed. Nov 6th, 2024
കോ​ട്ട​യം:

കോ​വി​ഡ് പ്ര​തി​സ​ന്ധി​യെ​ത്തു​ട​ര്‍ന്ന് ന​ഷ്​​ട​ത്തി​ലാ​യ കോ​ട്ട​യം ഇ​ൻ​റ​ഗ്രേ​റ്റ​ഡ് പ​വ​ർ ലൂം ​ഇ​ൻ​ഡ​സ്ട്രി​യ​ൽ കോ-​ഓ​പ​റേ​റ്റി​വ് സൊ​സൈ​റ്റി​ക്ക് ആ​ശ്വാ​സ​മാ​യി വ്യ​വ​സാ​യ മ​ന്ത്രി​യു​ടെ വാ​ഗ്ദാ​നം.
സൊ​സൈ​റ്റി നി​ർ​മി​ക്കു​ന്ന മാ​സ്കി​നു​ള്ള തു​ണി​ക​ളും ബെ​ഡ് ഷീ​റ്റു​ക​ളും സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലും മ​റ്റു സ്ഥാ​പ​ന​ങ്ങ​ളി​ലും എ​ടു​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത പ​രി​ശോ​ധി​ക്കാ​മെ​ന്ന് മാ​മ്മ​ന്‍ മാ​പ്പി​ള ഹാ​ളി​ല്‍ ന​ട​ന്ന ‘മീ​റ്റ് ദ ​മി​നി​സ്​​റ്റ​ർ’ പ​രി​പാ​ടി​യി​ല്‍ വ്യ​വ​സാ​യ മ​ന്ത്രി പി ​രാ​ജീ​വ് അ​റി​യി​ച്ചു.

ഇ​തു സം​ബ​ന്ധി​ച്ച് ആ​രോ​ഗ്യ​വ​കു​പ്പു​മാ​യി കൂ​ടി​യാ​ലോ​ചി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി. 2002ൽ ​അ​മ​യ​ന്നൂ​രി​ൽ തു​ട​ങ്ങി​യ സൊ​സൈ​റ്റി​യി​ൽ 168 പ​വ​ർ​ലൂ​മു​ക​ളു​ണ്ട്. 60ഓ​ളം തൊ​ഴി​ലാ​ളി​ക​ളി​ൽ 85 ശ​ത​മാ​ന​വും വ​നി​ത​ക​ളാ​ണ്.

കോ​വി​ഡ് രൂ​ക്ഷ​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് പു​റ​ത്തു​നി​ന്നു​ള്ള ജോ​ലി​ക​ൾ മാ​ത്ര​മാ​ണ് ഇ​വി​ടെ ന​ട​ന്നു​വ​ന്നി​രു​ന്ന​ത്. പ്ര​വ​ർ​ത്ത​ന മൂ​ല​ധ​നം ഇ​ല്ലാ​ത്ത​തി​നാ​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ശ​മ്പ​ളം കൃ​ത്യ​മാ​യി ന​ൽ​കാ​ന്‍ ക​ഴി​യു​ന്നി​ല്ല. വി​പ​ണി ന​ഷ്​​ട​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വ്യ​വ​സാ​യ മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രാ​തി പ​രി​ഹാ​ര പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത് നി​ല​വി​ലെ സ്ഥി​തി ബോ​ധ്യ​പ്പെ​ടു​ത്തി​യ​തെ​ന്ന് സൊ​സൈ​റ്റി ചെ​യ​ര്‍പേ​ഴ്സ‍െൻറ ചു​മ​ത​ല വ​ഹി​ക്കു​ന്ന പ​ള്ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്​ അം​ഗം ലി​സ​മ്മ ബേ​ബി പ​റ​ഞ്ഞു.

By Divya