Sat. Nov 23rd, 2024

കടമ്പഴിപ്പുറം ∙

മുണ്ടൂർ– തൂത നാലുവരി പാത നിർമാണത്തിന്റെ ഭാഗമായി ഖാദി ജംക്‌ഷനിൽ മഴ വെള്ളം നിറഞ്ഞ ചാലിൽ കോൺക്രീറ്റ് നടത്തുന്നത് നാട്ടുകാർ തടഞ്ഞു. പ്രദേശത്തെ ഗൂഡ്‌സ് ഓട്ടോ ഡ്രൈവർ സുനിൽകുമാർ ഇത് ചോദ്യം ചെയ്തതോടെ അതിഥി തൊഴിലാളികൾ പണി ഉപേക്ഷിച്ചു പോയി. വെള്ളക്കെട്ടിൽ കോൺക്രീറ്റ് തള്ളുന്നത് ഗുണ നിലവാരം ഇല്ലാതാക്കും എന്ന് വ്യാപക ആക്ഷേപം ഉയർന്നു.

അതേസമയം, പണി മേൽനോട്ടം വഹിക്കാൻ ബന്ധപ്പെട്ട ആരും സ്ഥലത്ത് ഉണ്ടായിരുന്നില്ല. വിവാദമായതോടെ കെഎസ്ടിപി അധികൃതർ സ്ഥലം സന്ദർശിച്ചു. 15 മീറ്ററോളം ഭാഗത്ത് കോൺക്രീറ്റ് ചെയ്തിട്ടുണ്ട്. ഇത് നീക്കം ചെയ്തു പുതിയതായി ചെയ്യണം എന്നാണ് ആവശ്യം. റോഡു നിർമാണത്തിന്റെ പേരിൽ മണ്ണ് കച്ചവടം നടക്കുന്നതായി വ്യാപക പരാതി ഉണ്ട്.

By Rathi N