Mon. Dec 23rd, 2024
കരുണാപുരം:

രാത്രി വഴിയരികിൽ മാലിന്യം തള്ളിയതിന്‌ കടയുടമയ്‌ക്ക്‌ കരുണാപുരം പഞ്ചായത്ത് 10,000 രൂപ പിഴയിട്ടു. അന്യാർതൊളുവിലെ കടയിൽനിന്നുള്ള മാലിന്യങ്ങളാണ് വഴിയരികിൽ ഉപേക്ഷിച്ചത്. മാലിന്യം വഴിയരികിൽ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പരിശോധിച്ചപ്പോൾ കടയുടെ സൂചന നൽകുന്ന വിവരങ്ങൾ ലഭിച്ചു.

വിവരം പഞ്ചായത്തിലും പൊലീസിലും അറിയിക്കുകയായിരുന്നു. കട ഉടമസ്ഥനെ കണ്ടുപിടിച്ച് മാലിന്യം നീക്കംചെയ്യുകയും 10,000 രൂപ പിഴ ഈടാക്കുകയും ചെയ്തു. പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നത്‌ ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്ന്‌ പഞ്ചായത്ത് സെക്രട്ടറി സുനിൽ സെബാസ്റ്റ്യൻ അറിയിച്ചു.

By Divya