Sun. Dec 22nd, 2024

ചെർപ്പുളശ്ശേരി:

തൃക്കടീരി കാരാട്ടുകുർശ്ശിയിലെ ആറംകുന്നത്ത്കാവ് ഭഗവതി ക്ഷേത്രത്തിൽ ഭണ്ഡാരങ്ങളുടെ പൂട്ട് തകർത്ത് കവർച്ച. ക്ഷേത്രത്തിനകത്തെ രണ്ടു ഭണ്ഡാരങ്ങളുടെയും പുറത്തുള്ള ഒരു ഭണ്ഡാരത്തിന്റെയും പൂട്ട് തകർത്താണ് കവർച്ച നടന്നിരിക്കുന്നത്. ക്ഷേത്രത്തിലെ ബാക്കിയുള്ള രണ്ട് ഭണ്ഡാരത്തിന്റെ പൂട്ട് തകർക്കാൻ ശ്രമവും നടന്നിട്ടുണ്ട്.

ഇന്നലെ രാവിലെ ക്ഷേത്രത്തിലെത്തിയ ജീവനക്കാർ മുറ്റത്ത് നാണയങ്ങൾ ചിതറിക്കിടക്കുന്നത് കണ്ടു നടത്തിയ പരിശോധനയിലാണ് കവർച്ച നടന്നത് ശ്രദ്ധയിൽപെട്ടത്. 2020 ഒക്ടോബർ 27നാണ് ഭണ്ഡാരം അവസാനമായി തുറന്നതെന്നും  8 മാസത്തോളമായി ഭക്തർ നിക്ഷേപിച്ച ഒരു ലക്ഷത്തോളം രൂപ  നഷ്ടപ്പെട്ടതായാണ് കണക്കാക്കുന്നതെന്നും ക്ഷേത്രഭാരവാഹികൾ പറഞ്ഞു.

വ്യാഴാഴ്ച ഭണ്ഡാരം തുറക്കാൻ ക്ഷേത്രക്കമ്മിറ്റി തീരുമാനിച്ചിരുന്നെങ്കിലും മാനേജർക്ക് എത്താൻ കഴിയാത്തതിനെ തുടർന്ന് മറ്റൊരു ദിവസത്തേക്ക് മാറ്റിയതായിരുന്നു. ചെർപ്പുളശ്ശേരി പൊലീസ് അന്വേഷണം ആരംഭിച്ചു.

By Rathi N