Wed. Jan 22nd, 2025

തൃശൂർ:

ഗർഭിണികൾക്കുളള കൊവിഡ് വാക്സിനേഷൻ ക്യാമ്പയിനായ ‘മാതൃ കവചം’ ജില്ലയിൽ തുടങ്ങി. തൃശൂർ ജനറൽ ആശുപത്രിയിൽ മേയർ എം കെ വർഗീസ് ജില്ലാതല ഉദ്‌ഘാടനം നിർവഹിച്ചു. കോർപറേഷൻ സ്ഥിരംസമിതി അധ്യക്ഷൻ പി കെ ഷാജൻ അധ്യക്ഷനായി.

കലക്ടർ ഹരിത വി കുമാർ, ഡിഎംഒ ഡോ കെ ജെ റീന, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ ടി വി സതീശൻ, കൗൺസിലർ റെജി ജോയി, ഡെപ്യൂട്ടി ഡിഎംഒ ഡോ കെ ടി പ്രേമകുമാർ എന്നിവർ സംസാരിച്ചു.

ജില്ലാ ആർസിഎച്ച് ഓഫീസർ ഡോ ടി കെ ജയന്തി സ്വാഗതവും ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ ശ്രീദേവി നന്ദിയും പറഞ്ഞു. രണ്ടുദിവസമായി നടക്കുന്ന വാക്സിനേഷൻ വെള്ളിയാഴ്‌ചയും തുടരും.

By Rathi N