Mon. Dec 23rd, 2024

മം​ഗ​ലം​ഡാം:

മം​ഗ​ലം​ഡാം അ​ണ​ക്കെ​ട്ടി​ലെ മൂ​ന്ന് ഷ​ട്ട​റു​ക​ൾ തു​റ​ന്നു. വ്യാ​ഴാ​ഴ്ച കാ​ല​ത്ത് അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 76.7 എ​ത്തി​യ​തി​നെ തു​ട​ർ​ന്ന് മൂ​ന്ന് ഷ​ട്ട​റു​ക​ൾ മൂ​ന്ന് സെ.​മീ. വീ​തം ഉ​യ​ർ​ത്തി. റൂ​ൾ ക​ർ​വ്​ പ്ര​കാ​രം അ​ണ​ക്കെ​ട്ടി​ലെ വെ​ള്ളം ക്ര​മീ​ക​രി​ക്കു​ന്ന​തിെൻറ ഭാ​ഗ​മാ​യാ​ണ് ഷ​ട്ട​റു​ക​ൾ തു​റ​ന്ന​ത്.

വൃ​ഷ്​​ടി​പ്ര​ദേ​ശ​ത്ത് മ​ഴ തു​ട​രു​ന്ന​തി​നാ​ൽ അ​ണ​ക്കെ​ട്ടി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന വെ​ള്ള​ത്തിെൻറ തോ​ത​നു​സ​രി​ച്ച് തു​റ​ന്ന ഷ​ട്ട​റു​ക​ൾ വീ​ണ്ടും ഉ​യ​ർ​ത്തു​മെ​ന്ന് ജ​ല​സേ​ച​ന വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

By Rathi N