Mon. Dec 23rd, 2024
കോട്ടയം:

അതിരമ്പുഴ കേന്ദ്രീകരിച്ച്‌ പിൽഗ്രിം ടൂറിസം സെന്റർ രൂപീകരിക്കുമെന്ന്‌ മന്ത്രി വി എൻ വാസവൻ പറഞ്ഞു. ചാവറയച്ചൻ്റെ സ്‌മരണയ്‌ക്കായി മാന്നാനത്ത്‌ മ്യൂസിയം ഒരുക്കും. അതിരമ്പുഴ കവലയുടെ വികസനത്തിന്‌ ഫണ്ട്‌ കൈമാറിയിട്ടുണ്ട്‌.

ഏറ്റുമാനൂരിൽ മിനി സിവിൽസ്‌റ്റേഷൻ നിർമിക്കാൻ നടപടിയായെന്നും അദ്ദേഹം പറഞ്ഞു. റീബിൽഡ് കേരള പദ്ധതിയിൽ ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ എട്ട് റോഡുകളുടെ പുനുരുദ്ധാരണ പ്രവൃത്തികളുടെ ഉദ്‌ഘാടനചടങ്ങിൽ മുഖ്യപ്രഭാഷണവും ശിലാഫലകം അനാച്ഛാദനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ഏറ്റുമാനൂർ ആശുപത്രിക്ക്‌ നാല്‌ കോടി രൂപ അനുവദിച്ചു. ഒ പി ബ്ലോക്ക്‌ പുതുക്കി പണിയുന്നതിന്‌ 2.25 കോടി രൂപയും 1.75 കോടി രൂപ 10 ഐസലേഷൻ വാർഡുകൾ നിർമിക്കാനും ഉപയോഗിക്കും. കുമരകം സിഎച്ച്‌സിയിൽ ഐസലേഷൻ വാർഡ്‌ നിർമാണത്തിന്‌ 1.75 കോടി രൂപയും ലഭ്യമായി .

കുമരകം കോണത്താറ്റ്‌പാലം നിർമിക്കാൻ ഒമ്പത്‌ കോടി അനുവദിച്ചു. ഏറ്റുമാനൂർ മണ്ഡലത്തിന്റെ വികസനത്തിനായി തുടങ്ങിവച്ചതും മുടങ്ങിപ്പോയതുമായ പദ്ധതികൾ പൂർത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

By Divya