Wed. Jan 22nd, 2025
തെന്മല:

സ്വന്തം വിലാസത്തിനൊപ്പം 691309 എന്ന് പിൻകോഡ് കഴുതുരുട്ടിക്കാർക്ക് നഷ്മാകുമോ?പഞ്ചായത്തിൻ്റെ അടിയന്തിര ഇടപെടൽ ഉണ്ടായില്ലെങ്കിൽ അരനൂറ്റാണ്ടിലധികം നാടിൻ്റെ വിലാസമായിരുന്ന കഴുതുരുട്ടി പോസ്റ്റ് ഓഫിസ് എന്നെന്നേക്കുമായി ഇല്ലാതാകും. നിലവിൽ പ്രവർത്തിക്കുന്ന വാടകക്കെട്ടിടം ഒഴിയുന്നതിനുള്ള സാവകാശം ഈ മാസം അവസാനിക്കുകയാണ്.

പ്രവർത്തിക്കാൻ സ്ഥലം അനുവദിക്കുമെന്ന പഞ്ചായത്തിൻ്റെ വാഗ്ദാനം നടപ്പായില്ലെങ്കിൽ പ്രദേശം ഇനി തൊട്ടടുത്ത തെന്മല പോസ്റ്റ് ഓഫിസിൻ്റെ നിയന്ത്രണത്തിലാവും. കഴിഞ്ഞ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി പഞ്ചായത്ത് കെട്ടിടത്തിന് സമീപത്ത് നേരത്തെ മാവേലിസ്റ്റോർ പ്രവർത്തിച്ചിരുന്ന സ്ഥലം പോസ്റ്റ് ഓഫിസിനായി നൽകാമെന്നു വാഗ്ദാനം ചെയ്തിരുന്നതാണ്. എന്നാൽ എന്നാൽ പുതിയ ഭരണസമിതി തുടർനടപടി സ്വീകരിക്കുന്നില്ല.

ഇതാണു പ്രതിസന്ധിക്കു കാരണം. നിലവിൽ കഴുതുരുട്ടി പോസ്റ്റ് ഓഫിസിന്റെ പരിധിയിൽ ഇടപ്പാളയം, ആനച്ചാടി, അമ്പനാട്, ആര്യങ്കാവ്, റോസ്മല എന്നിവിടങ്ങളിൽ ബ്രാഞ്ചുകൾ ഉണ്ട്. പഞ്ചായത്ത് ഭരണസമിതി അടിയന്തരമായി ഇടപെട്ട് പതിറ്റാണ്ടുകൾ പാരമ്പര്യമുള്ള സ്ഥാപനം കഴുതുരുട്ടിയിൽ നിലനിർത്തുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

By Divya