Mon. Dec 23rd, 2024

കോതമംഗലം∙

കവളങ്ങാട് പഞ്ചായത്തിലെ തലക്കോട് ചുള്ളിക്കണ്ടത്ത് കന്നുകാലികളുടെ ദേഹത്ത് ആസിഡ് ഒഴിച്ച് പൊള്ളിച്ചവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരണമെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ആവശ്യപ്പെട്ടു. ഗുരുതരമായി പൊള്ളലേറ്റ കന്നുകാലികളെയും ഉടമസ്ഥരായ കുരീക്കാട്ടിൽ വർക്കി കുര്യൻ, പാറക്കൽ ഷൈജൻ തങ്കപ്പൻ, മുല്ലശേരി ബേബി കുര്യാക്കോസ് എന്നിവരെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ വെറ്ററിനറി ലാബ് ഓഫിസർ ഡോ ഐശ്വര്യ രേണു, ജില്ലാ എസ്പിസിഎ സെക്രട്ടറി സജീവൻ എന്നിവരടങ്ങുന്ന സംഘം സന്ദർശിച്ചു.

പൊള്ളലേറ്റ കന്നുകാലികൾക്ക് അടിയന്തര ചികിത്സയും ഒരാഴ്ചത്തേക്കുള്ള മരുന്നും നൽകി. പൊലീസ്, വനം, മൃഗസംരക്ഷണ വകുപ്പ് പ്രതിനിധികൾ, വനസംരക്ഷണ സമിതി അംഗങ്ങൾ എന്നിവരെ ഉൾപ്പെടുത്തി ജാഗ്രത സമിതി രൂപീകരിക്കാൻ നിർദേശം നൽകി. കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് സൈജന്റ് ചാക്കോ, വൈസ് പ്രസിഡന്റ് ജിൻസിയ ബിജു, പഞ്ചായത്ത് അംഗങ്ങളായ രാജേഷ് കുഞ്ഞുമോൻ, സൗമ്യ ശശി, വാർഡ് വികസന സമിതി അംഗങ്ങളായ പിഎംഎ കരീം, പിഎ ഷാജഹാൻ, തങ്കച്ചൻ പൗലോസ്, ഇക്ബാൽ, ഡോ മെർലിൻ, ഡോ രാജേശ്വരി എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു

By Rathi N