Thu. Dec 26th, 2024
നെ​ടു​ങ്ക​ണ്ടം:

ഓ​ണ​ക്കി​റ്റി​ലെ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ള്‍ക്കൊ​പ്പം 20 ഗ്രാം ​ഏ​ല​ക്ക​കൂ​ടി ഉ​ള്‍പ്പെ​ടു​ത്താ​നു​ള്ള സ​ര്‍ക്കാ​ര്‍ തീ​രു​മാ​നം പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന ഏ​ലം ക​ർ​ഷ​ക​ർ​ക്ക്​ ഉ​ണ​ര്‍വ് ന​ല്‍കു​മെ​ന്ന് ജി​ല്ല ചെ​റു​കി​ട ഇ​ട​ത്ത​രം ഏ​ലം ക​ര്‍ഷ​ക അ​സോ​സി​യേ​ഷ​ന്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. 1200ല​ധി​കം രൂ​പ ഉ​ൽ​പാ​ദ​ന​ച്ചെ​ല​വ് വ​രു​ന്ന ഏ​ല​ക്ക വി​ല​ക്കു​റ​വി​ല്‍ വി​ല്‍ക്കേ​ണ്ടി വ​ന്നി​രു​ന്ന​ത് ക​ര്‍ഷ​ക​ര്‍ക്ക് വ​ലി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​ക്ക് കാ​ര​ണ​മാ​യി​രു​ന്നു.

ഇ​ത്ത​ര​മൊ​രു ആ​വ​ശ്യം സ​ര്‍ക്കാ​റി​ലെ​ത്തി​ച്ച ജി​ല്ല പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി​യെ​യും ക​ര്‍ഷ​ക​രു​ടെ നി​ല​നി​ല്‍പി​നു​ത​കു​ന്ന നി​ല​പാ​ട് സ്വീ​ക​രി​ച്ച സ​ര്‍ക്കാ​റി​നെ​യും അ​സോ​സി​യേ​ഷ​ന്‍ അ​ഭി​ന​ന്ദി​ച്ചു. ആ​ന്ധ്ര, ക​ർ​ണാ​ട​ക, ത​മി​ഴ്‌​നാ​ട്, സ​ര്‍ക്കാ​റു​ക​ളോ​ടും ഉ​ത്സ​വ സീ​സ​ണ്‍ കി​റ്റു​ക​ളി​ല്‍ ഏ​ല​ക്ക ഉ​ള്‍പ്പെ​ടു​ത്താ​ന്‍ സ​ര്‍ക്കാ​ര്‍ ച​ര്‍ച്ച ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​ത്ത​യ​ക്കു​മെ​ന്ന്​ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ൻ​റ്​ ത​ങ്ക​ച്ച​ന്‍ ജോ​സ്, സെ​ക്ര​ട്ട​റി ജോ​ണ്‍സ​ണ്‍ കൊ​ച്ചു​പ​റ​മ്പ​ന്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

By Divya