Mon. Dec 23rd, 2024

ചേർത്തല ∙

ചെത്തിയിൽ നവമാധ്യമ കൂട്ടായ്മയായ ‘നമ്മുടെ ചെത്തി’ വാട്സാപ് കൂട്ടായ്മയുടെ നേതൃത്വത്തിൽ 15 സിസിടിവി ക്യാമറകൾ സ്ഥാപിച്ച് അർത്തുങ്കൽ, മാരാരിക്കുളം പൊലീസ് സ്റ്റേഷനുകൾക്കു കൈമാറി. സുമനസ്സുകളുടെയും ചെത്തി കേബിൾ വിഷന്റെയും സഹകരണത്തോടെയാണ് ക്യാമറകൾ സ്ഥാപിച്ചത്.

ജില്ലാ പൊലീസ് മേധാവി ജി ജയ്ദേവ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ പിജെ ബെഞ്ചമിൻ അധ്യക്ഷത വഹിച്ചു. കൺവീനർ സരുൺ റോയി, ചെത്തി പള്ളി വികാരി ഫാ. ബെർലി വേലിയകം, മാരാരിക്കുളം സിഐ എസ് രാജേഷ്, അർത്തുങ്കൽ സിഐ പിജി മധു, പഞ്ചായത്ത് അംഗങ്ങളായ ജനറ്റ് ഉണ്ണി, പിഎ അലക്സ് എന്നിവർ പ്രസംഗിച്ചു.ബിനു ജോൺ, സജി കാരക്കാട്, സൈനു സിംസൺ, പിജെ ജെസ്റ്റിൻ, ജിതിൻ ജോർജ്, മിഥുൻ ജോൺസൺ, കെസി സെൻ, പ്രീത് ലോറൻസ്, റോബർട്ട്, ശ്യാം ജോണി തുടങ്ങിയവർ നേതൃത്വം നൽകി.

By Rathi N